Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിന രോഗികള്‍ കാല്‍ ലക്ഷം കടന്നു

India reports more than 25,000 new covid cases in 24 hours #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.01.2022) രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ ലക്ഷം കടന്നതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.

അതേസമയം 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 9,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 4,512 പേര്‍ക്ക് സംസ്ഥാനത്ത് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. 

New Delhi, News, National, Top-Headlines, Trending, Health, COVID-19, India reports more than 25,000 new covid cases in 24 hours


ഡെല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 51 ശതമാനം വര്‍ധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി.

Keywords: New Delhi, News, National, Top-Headlines, Trending, Health, COVID-19, India reports more than 25,000 new covid cases in 24 hours

Post a Comment