Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതൻ്റെ നഗ്നതാ പ്രദര്‍ശനം; വിദ്യാഭ്യാസ മന്ത്രി റിപോർട് ആവശ്യപ്പെട്ടു

immral photo of an unidentified person during online class of students; Education Minister demands report, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.01.2022) വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതൻ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപോർട് ആവശ്യപ്പെട്ടു.
                           
News, Kerala, Kasaragod, Kanhangad, Top-Headlines, Class, Teacher, Photo, Minister, Report, Education, immral photo of an unidentified person during online class of students; Education Minister demands report.

വ്യാജ ഐഡിയില്‍ നിന്ന് ഓൺലൈൻ ക്ലാസില്‍ നുഴഞ്ഞുകയറിയ അജ്ഞാതൻ അര്‍ദ്ധനഗ്നനായി നൃത്തം ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപോർട് നൽകാനാണ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയത്.

കാഞ്ഞങ്ങാട്ടെ ഇഖ്ബാല്‍ ഹയര്‍ സെകൻഡറി സ്‌കൂളിലാണ് തിങ്കളാഴ്ച ഓൺലൈൻ ക്ലാസിനിടെ അജ്ഞാതൻ നുഴഞ്ഞ് കയറിയത്.

വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ ഫാഇസ് എന്ന ഐഡിയിലെത്തിയ ആളാണ് നഗ്നതാ പ്രദര്‍ശനവും ഡാൻസും നടത്തിയത്.

അശ്ലീല ചേഷ്ടകളുമായി നൃത്തം ചെയ്തതോടെ ക്ലാസെടുത്തു കൊണ്ടിരുന്ന അദ്ധ്യാപിക കുട്ടികളോടെല്ലാം ലെഫ്റ്റടിച്ച് പോകാൻ ആവശ്യപ്പെട്ട് ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു.

വ്യാജ ഐഡിയില്‍ വന്നയാൾ മുഖം മറച്ചാണ് നൃത്തം ചെയ്തത്. വിദ്യാര്‍ഥികൾക്കയച്ച ലിങ്ക് എങ്ങനെയോ പുറത്ത് പോയതായാണ് സംശയിക്കുന്നത്.

അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഗൂഗ്ൾ മീറ്റിലാണ് സംഭവം നടന്നതെന്നതിനാൽ ഗൂഗ്ളിൾ അധികൃതരോട് ഐഡിയിൽ ഉള്ളയാളുടെ വിവരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Class, Teacher, Photo, Minister, Report, Education, immral photo of an unidentified person during online class of students; Education Minister demands report.


< !- START disable copy paste -->

Post a Comment