Join Whatsapp Group. Join now!
Aster MIMS 10/10/2023

സുവർണ ജൂബിലിയുടെ നിറവിൽ ഐ എം എ കാസർകോട് ബ്രാഞ്ച്; സേവന, കാരുണ്യ, സാമൂഹ്യക്ഷേമ പരിപാടികളുമായി ഒരു വർഷം നീളുന്ന ആഘോഷം

IMA Kasaragod Branch to celebrate Golden Jubilee #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.01.2022) അവിഭക്ത കണ്ണൂർ ജില്ലയുടെ രണ്ടാമത്തെ ശാഖയായി 1971 ൽ രൂപീകൃതമായ ഇൻഡ്യൻ മെഡികൽ അസോസിയേഷൻ (ഐ എം എ) കാസർകോട് ബ്രാഞ്ചിന്റെ സുവർണ ജൂബിലി ഒരു വർഷം മുഴുവൻ നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

  
IMA Kasaragod Branch to celebrate Golden Jubilee, Kerala, Kasaragod, News, Top-Headlines, Celebration, Kannur, District, Secretary, President, Press meet, Video, COVID-19, MLA, N A Nellikunnu, Health programme, Students, Teachers, School.കാസർകോട് ജനറൽ ആശുപത്രിയിലെ ഡോ. കെ ജെ മാത്യു (പ്രസിഡൻ്റ്), ഡോ ബി എസ് റാവു (സെക്രടറി) എന്നിവരായിരുന്നു സ്ഥാപക ഭാരവാഹികൾ. കാസർകോട്ടെയും സമീപ പ്രദേശങ്ങളിലെയും മോഡേൻ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന സർകാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രൊഫഷനൽ സംഘടന എന്ന നിലയിൽ മികവാർന്ന പ്രവർത്തനങ്ങളാണ് ഐ എം എ കാസർകോട് ബ്രാഞ്ച് അരനൂറ്റാണ്ടിൽ കാഴ്ചവച്ചത്.

ആഘോഷപരിപാടികളുടെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോടെൽ സിറ്റി ടവറിൽ ജനുവരി 20 ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രടറി ഡോ. ജോസഫ് ബെനവൻ, മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ശ്രീകുമാർ വാസുദേവൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ബ്രാഞ്ച് പ്രസിഡൻറ് ഡോ. ബി നാരായണ നായിക് അധ്യക്ഷത വഹിക്കും

ആഘോഷങ്ങളുടെ നടത്തിപ്പിനായി ഡോ. ബി എസ് റാവു, ഡോ. അനന്ത കാമത്ത് എന്നിവർ രക്ഷാധികാരികളും ഡോ. എ വി ഭരതൻ (ചെയർമാൻ), ഡോ. ജനാർധന നായിക് സി എച് (കൺവീനർ), ഡോ. രേഖാ റായ് (വൈസ് ചെയർപേഴ്സൺ), ഡോ എം സത്യനാഥ് (ജോ. കൺവീനർ), ഡോ എം വെങ്കിട്ട ഗിരി (കോർഡിനേറ്റർ) ഡോ.ബി നാരായണ നായിക് (ബ്രാഞ്ച് പ്രസിഡൻ്റ്) ഡോ ടി കാസിം(സെക്രട്ടറി) ഡോ. ജമാലുദ്ദീൻ ട്രഷറർ), ഡോ. സുരേഷ് ബാബു (സാമ്പത്തികം), ഡോ. മായാ മല്യ (സാമൂഹ്യ സേവനം), ഡോ പി കൃഷ്ണനായിക് (വിദ്യാലയ ആരോഗ്യ പരിപാടി), ഡോ. നഫീസ (കലാ പരിപാടി), ഡോ. ജിതേന്ദ്ര റായ് (കായിക പരിപാടി), ഡോ. ജമാൽ അഹ്‌മദ്‌ എ (മാധ്യമം), ഡോ. നാരായണ പ്രദീപ്, ഡോ. രാകേഷ്, ഡോ. വെങ്കിട തേജസ്വി എന്നിവരടങ്ങിയ 70 അംഗ ആഘോഷ സമിതി രൂപീകരിച്ചു.

പരിപാടികളുടെ ഭാഗമായി ഉദ്‌ഘാടനത്തിന് പുറമേ ജുലൈ മൂന്നിന് ഡോക്ടേഴ്സ് ഡേ, സെപ്റ്റംബർ 18 ന് സമാപനം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുപരിപാടികളായി സംഘടിപ്പിക്കും. സാമൂഹ്യ സേവന, ആരോഗ്യ പരിപാടികൾ വിവിധ തലങ്ങളിൽ മറ്റു സംഘടനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും നടത്തും. ഇതിൻ്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിലെ നിർധനരായ രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന 'സുവർണ അന്നദാന പരിപാടി' ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമായുള്ള ആരോഗ്യ ബോധവൽകരണ പരിപാടികളും വൃദ്ധസദനങ്ങളിലെയും ശിശു ഭവനങ്ങളിലെയും അന്തേവാസികൾക്കുമുള്ള ആരോഗ്യ സുരക്ഷ പദ്ധതികൾക്കും തുടക്കമായി. ഒരു വർഷത്തെ ആരോഗ്യ ബോധവൽകരണ സുരക്ഷ സേവനത്തിനായി നുള്ളിപ്പാടി ഗവ. എൽ പി സ്കൂളിനെ ദത്തെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികളും നേത്ര സാക്ഷരതാ പദ്ധതികളും സംഘടിപ്പിക്കും. ഐഎംഎ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് മുൻസിപാലിറ്റിയുടെ സഹകരണത്തോടെ വിപുലമായ തൈറോയിഡ്, സ്തന - ഗർഭാശയ - അർബുദ ബോധവൽക്കരണ പരിശോധന ക്യാംപുകൾ സംഘടിപ്പിക്കും.

വയോജനങ്ങൾക്കായി ജീവിത ശൈലി രോഗ ബോധവൽക്കരണ ചികിത്സ ക്യാംപുകൾ ഒരുക്കും.

ഐഎംഎ മുൻ ബ്രാഞ്ച് പ്രസിഡൻറുമാരുടെ പേരിൽ വിവിധ സേവന വിഭാഗങ്ങളിലെ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചവർക്കായി ഗോൾഡൻ ജൂബിലി അവാർഡുകൾ നൽകും. സുവനീർ, ഹ്രസ്വചിത്രം എന്നിവയും പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഡോ. ബി നാരായണ നായക്, ഡോ. എ വി ഭരതൻ, ഡോ. ടി ഖാസിം, ഡോ. ജനാർധന നായിക്, ഡോ. ജമാൽ അഹ്‌മദ്‌, ഡോ. ജമാലുദ്ദീൻ എ എന്നിവർ പങ്കെടുത്തു.

Keywords: IMA Kasaragod Branch to celebrate Golden Jubilee, Kerala, Kasaragod, News, Top-Headlines, Celebration, Kannur, District, Secretary, President, Press meet, Video, COVID-19, MLA, N A Nellikunnu, Health programme, Students, Teachers, School.< !- START disable copy paste -->


 

Post a Comment