Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊട്ടതിനും പിടിച്ചതിനുമെല്ലാം വില കൂട്ടുന്നു; പേര് കോവിഡിന്; സര്‍കാര്‍ ശരിക്കും നോക്കുകുത്തിയെന്ന് ആക്ഷേപം

Huge price for goods in the market#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 01.01.2022) തൊട്ടതിനും പിടിച്ചതിനും എല്ലാം വില കൂട്ടുന്നു. പേര് കോവിഡിന്. വിപണിയില്‍ എന്ത് സാധനം വാങ്ങിയാലും പൊള്ളുന്ന വിലയാണ്. വില നിയന്ത്രിക്കേണ്ട സർകാർ നേക്കുകുത്തിയായി മാറുന്നുവെന്നാണ് പരാതി.
 
Huge price for goods in the market

ഭക്ഷ്യ വസ്തുക്കള്‍ക്കും നിര്‍മാണ സാധനങ്ങള്‍ക്കും മാത്രമല്ല സ്‌പെയര്‍പാർട്സ് വാങ്ങുന്നതിന് പോലും വില കൂട്ടുന്നത് കോവിഡിന്റെ പേര് പറഞ്ഞാണ്. ചിലര്‍ പെട്രോള്‍, ഡീസല്‍ വില കൂടുന്നത് കാരണമായി പറഞ്ഞും കടുത്ത ചൂഷണമാണ് കോവിഡിന്റെ പേരില്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം 1700 രൂപ വില വരുന്ന കാറിന്റെ സ്‌പെയര്‍പാര്‍ട്‌സിന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയപ്പോള്‍ 3400 രൂപയാണ് കടയുടമ വാങ്ങിയത്.

കാര്യം ചോദിച്ചപ്പോള്‍' കോവിഡല്ലെ സാറെ, എല്ലാത്തിനും വിലകൂടിയിട്ടുണ്ട്, കൂടാതെ പെട്രോള്‍ ഡീസലിനും വിലകൂടിയില്ലേ' എന്ന ലളിതമായ മറുപടിയാണ് കടയുടമ നല്‍കിയത്. ലക്കും ലഗാനയുമില്ലാതെയാണ് ഓരോ സാധനത്തിനും വില കൂടുന്നത്. എട്ട് മാസം മുമ്പ് വരെ 850 രൂപ വിലയുണ്ടായിരുന്ന ഒരു റോള്‍ ഇലക്ട്രിക് വയറിന് ഇന്ന് 1400 രൂപയ്ക്കാണ് വ്യാപാരികള്‍ വില്‍ക്കുന്നത്.

അരിയുള്‍പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും കൊള്ളലാഭം കൊയ്യുകയാണ്. ഇതിന് അയല്‍സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രളയത്തെയാണ് കാരണമായി ചൂണ്ടികാണിക്കുന്നത്. ഓരോ സാധനത്തിനും വില ഏകീകരണം നടപ്പാക്കാത്തിടത്തോളം കാലം തോന്നിയപടി വിലയീടാക്കും എന്നാണ് പൊതുജനം പറയുന്നത്. ഉപഭോക്തൃ നിയമങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ചൂഷണത്തിന് ഒരു തരത്തിലും തടസമാകുന്നില്ലെന്നാണ് ആക്ഷേപം.

Keywords: Kerala, News, Kasaragod, Top-Headlines, Price, COVID-19, Corona, Government, Shop, Huge price for goods in the market.
< !- START disable copy paste -->

Post a Comment