Join Whatsapp Group. Join now!
Aster MIMS 10/10/2023

കോയിപ്പാടി വിനു വധക്കേസ് വിധി; കുമ്പള പഞ്ചായത്തിൽ ബിജെപി, സിപിഎം പോര് മുറുകി; ഭരണ സമിതി യോഗം ബഹിഷ്കരിച്ച് ബിജെപി

High Court verdict; BJP against CPM, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 05.01.2022) ബിജെപി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ സിപിഎം പ്രവർത്തകരെ ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ച വിധി ഹൈകോടതി നാല് വർഷം തടവായി കുറച്ച് കഴിഞ്ഞ ദിവസം വിധി പറഞ്ഞതോടെ കുമ്പള പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎം, ബിജെപി പോര്. രണ്ട് പാർടികളും തമ്മിൽ പഞ്ചായത്തിൽ ധാരണയുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് വിധി വന്നിരിക്കുന്നത്.
                         
News, Kerala, Kasaragod, Top-Headlines, Kumbala, High-Court, BJP, CPM, Panchayath, Politics, Murder-case, Police, Police-station, High Court verdict; BJP against CPM.

ശിക്ഷ ലഭിച്ചവരിൽ ഒരാളായ കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനാണ്. കുമ്പള പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷ പദവി ബിജെപി, സിപിഎം ധാരണയിൽ പങ്കിട്ടെടുത്തെന്ന ആരോപണത്തിൽ ഇരു പാർടിക്കുള്ളിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ബിജെപിക്കുള്ളിൽ പുകയുന്ന പ്രശ്നം രൂക്ഷമായിരിക്കെയാണ് വിനു വധക്കേസിൽ വിധി വന്നത്.

കൊഗ്ഗുവിന് പുറമെ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലന്‍, മുഹമ്മദ് കുഞ്ഞി, വി ബാലകൃഷ്ണന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ് കുറച്ചത്. നാലുപേരെയും കാസര്‍കോട് ജില്ലാ സെഷൻസ് കോടതിയാണ് ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നത്. തുടർന്ന് ഇവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 20 വര്‍ഷം മുമ്പ് കുമ്പളയിലെ കടവരാന്തയില്‍ വെച്ചാണ് വിനുവിനെ കുത്തിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.

മുമ്പ് തന്നെ കൊഗ്ഗു പങ്കെടുക്കുന്ന യോഗങ്ങളിൽ ബിജെപി പങ്കെടുക്കേണ്ടെന്ന നിലപാടിനെ തുടർന്നാണ് ബിജെപി അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികൾ യുഡിഎഫിനാണ്. സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരിൽ ബിജെപിക്ക് രണ്ടും സിപിഎമിന് ഒന്നും പദവികളാണ് ഉള്ളത്. 22 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 10 (മുസ്ലീം ലീഗ് എട്ട്, കോൺഗ്രസ് രണ്ട്), എൽഡിഎഫ് മൂന്ന്, ബിജെപി ഒമ്പത് എന്നിങ്ങനെയാണ് കക്ഷിനില. നിലവിൽ മൂന്ന് അംഗങ്ങളുള്ള സിപിഎം സഹായത്തോടെയാണ് സ്റ്റാൻഡിങ് പദവികൾ ബിജെപിക്കും സിപിഎമിനും ലഭിച്ചതെന്നാണ് ആരോപണം.

വിവാദം കത്തി നിൽക്കുന്നതിനിടെയാണ് വിനു കേസിൽ വിധി വരുന്നെന്നതും ശ്രദ്ധേയമാണ്. ശിക്ഷ ഹൈകോടതിയും ശരിവെച്ചതോടെ കൊഗ്ഗു സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു.


Keywords: News, Kerala, Kasaragod, Top-Headlines, Kumbala, High-Court, BJP, CPM, Panchayath, Politics, Murder-case, Police, Police-station, High Court verdict; BJP against CPM.
< !- START disable copy paste -->

Post a Comment