Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി മർദിച്ചെന്ന് പരാതി; നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

Headmistress stripping girl for carrying mobile; Education dept supended, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 08.01.2022) മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക സഹപാഠികളുടെ മുന്നിൽ വിവസ്ത്രയാക്കുകയും തുടർന്ന് വടികൊണ്ട് മർദിക്കുകയും ചെയ്‌തെന്ന സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം നടത്തിയ പൊതുവിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
                              
News, National, Top-Headlines, Karnataka, Mangalore, Student, Assault, Case, Girl, Education, District, Mysore, Mobile Phone, Trending, Crime, Report, Investigation, Headmistress, Supende, Headmistress stripping girl for carrying mobile; Education dept supended.

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂകിലെ സർകാർ ഹൈസ്‌കൂളിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനാധ്യാപിക സ്നേഹലത വി, എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക കൂട്ടാക്കിയില്ലെന്നും വിവരമുണ്ട്.

മൊബൈൽ ഫോൺ നൽകിയില്ലെങ്കിൽ ആൺകുട്ടികളോട് പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും പ്രധാനാധ്യാപിക മുന്നറിയിപ്പ് നൽകിയെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. വിവസ്ത്രയ്ക്കിയപ്പോൾ തനിക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും വെള്ളം കുടിക്കണമെന്നും ആവശ്യപ്പെട്ടിട്ടും പ്രധാനാധ്യാപിക വഴങ്ങിയില്ലെന്നും വിദ്യാർഥിനി പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കൾ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും പ്രഥമാധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ തഹസിൽദാരും സ്കൂൾ ഡെവലെപ്‌മെന്റ് മാനജ്‌മെന്റ് കമിറ്റിയും പ്രധാനാധ്യാപികയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിരുന്നു.

വിദ്യാർഥികളെ ക്രൂരമായി ശിക്ഷിച്ചതിന്റെ പേരിൽ പ്രധാനാധ്യാപിക നേരത്തെ തന്നെ കുപ്രസിദ്ധിയാർജിച്ചിട്ടുണ്ടെന്നും ഇത്തരം പരാതികളുടെ പേരിൽ അവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും മാധ്യമങ്ങൾ റിപോർട് ചെയ്തു.


Keywords: News, National, Top-Headlines, Karnataka, Mangalore, Student, Assault, Case, Girl, Education, District, Mysore, Mobile Phone, Trending, Crime, Report, Investigation, Headmistress, Supende, Headmistress stripping girl for carrying mobile; Education dept supended.
< !- START disable copy paste -->

Post a Comment