ഈ പോസ്റ്ററില്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് സൈമ സി എ, ചെങ്കള ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, മുന്‍ പ്രസിഡന്റുമാരായ സി എച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ശാഹിന സലീം എന്നിവരുടെ പേര് വെച്ചാണ് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പ്രചാരണം നടത്തിയത്. സ്റ്റേഡിയം അനുവദിച്ച് കിട്ടുന്നതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച 14-ാം വാര്‍ഡ് മെമ്പറും പഞ്ചായത് വൈസ് പ്രസിഡന്റും കൂടിയായ സഫിയ ഹാശിമിനേയും വികസനകാര്യ സ്റ്റാന്ഡിങ് കമിറ്റി ചെയര്‍മാനും തൊട്ടടുത്ത 13-ാം വാര്‍ഡ് മെമ്പറുമായ ഹസൈനാര്‍ ബദ്രിയയേയും ഒഴിവാക്കിയെന്നാണ് പരാതി.
രണ്ടരകോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഒരു കോടി അഞ്ച് ലക്ഷം രൂപ പഞ്ചായതാണ് നല്‍കുക. 35 ലക്ഷം രൂപ ജില്ലാ പഞ്ചായതാണ് അനുവദിക്കുന്നത്. ബാക്കി തുകയാണ് ബ്ലോക് പഞ്ചായത് വഹിക്കുക.
ചെങ്കള പഞ്ചായത് മുസ്ലിം ലീഗില്‍ ഗ്രൂപുണ്ടാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പലരേയും തഴയുകയുമാണെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി പാര്‍ടി പ്രസിഡന്റ് റിമോര്‍ട് ഭരണമാണ് നടത്തുന്നതെന്നും പഞ്ചായത്തിന്റെ ദൈനംദിന ഭരണ കാര്യങ്ങളില്‍ പോലും പാര്‍ടി പ്രസിഡന്റ് ഇടപെടുന്നു എന്നുമാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.
അതേ സമയം പാര്‍ടിയെയും തന്നെയും അപകീര്‍ത്തിപെടുത്താനുള്ള ശ്രമമാണ് ഇത്തരം പ്രചാരണങ്ങളെന്നും തനിക്ക് നേരെ കയ്യേറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മുസ്ലീം ലീഗ് പഞ്ചായത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kerala, Kasaragod, Chengala, Muslim-league, Committee, Panchayath, President, Cash, District-Panchayath, Groupism in Chengala Muslim League committee.
< !- START disable copy paste -->