Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ ദിനത്തിൽ വരന്റെ വേഷം കെട്ട്; കൊറഗജ്ജയെ അപമാനിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; പൊലീസ് കേസെടുത്തു; വധുവിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ

Groom booked for dressing as Koragajja#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 08.01.2022) വിവാഹ ദിനത്തിൽ അരോചകമായ രീതിയിൽ വേഷം കെട്ടി വധൂഗൃഹത്തിലെത്തിയ യുവാവിനും കൂട്ടുകാർക്കുമെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ വിട്ടൽ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാസിതിനും വധുവിന്റെ വീട്ടുകാർക്കും എതിരെയാണ് കേസ്. ബണ്ട് വാൾ താലൂകിലെ വിട്‌പട്‌നൂർ സ്വദേശി ചേതൻ നൽകിയ പരാതിയിലാണ് പൊലീസ് കേസ് റെജിസ്റ്റർ ചെയ്തത്.

  
Kasaragod, Kerala, News, Top-Headlines, Uppala, Complaint, Case, Police, Protest, Wedding, Social-Media, BJP, Youth, Groom booked for dressing as Koragajja.



വ്യാഴാഴ്ച രാത്രി 10 മണിയോടെ ബണ്ട് വാൾ താലൂക് പരിധിയിലെ വധൂഗൃഹത്തിൽ എത്തിയ വരനും സംഘവും തുളുനാട്ടിലെ ആരാധനാമൂർത്തിയായ കൊറഗജ്ജയുടെ വേഷം ധരിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ വർഗീയ അശാന്തിക്ക് കാരണമാവുകയും ചെയ്തതായി ചേതൻ പറഞ്ഞു. ഇത് വർഗീയ സംഘർഷത്തിലേക്ക് നയിച്ചേക്കാം, അതിനാൽ ബാസിതിനും സുഹൃത്തുക്കൾക്കും വധുവിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ പൊലീസിനോട് ആവശ്യപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരാധനാവസ്തുവിനെ ക്ഷതം വരുത്തുകയോ മലിനപ്പെടുത്തുകയോ ചെയ്യുക) എന്നിവ പ്രകാരം വിട്ടൽ പൊലീസ് കേസെടുത്തു.

അതിനിടെ വധുവിന്റെ വീടിന് മുന്നിൽ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധം നടത്താൻ ശ്രമിച്ചു. എന്നാൽ, പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംഭവങ്ങളുടെ ഭാഗമാണ് ഇതെന്ന് പ്രവർത്തകർ ആരോപിച്ചു. പ്രതികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വി എച് പി ജില്ലാ സെക്രടറി ശിവാനന്ദ് മെൻഡൻ ആവശ്യപ്പെട്ടു.

സംഭവത്തെ ബിജെപി എംഎൽഎ രാജേഷ് നായിക് അപലപിച്ചു. തുളുനാട്ടിലെ ദൈവാരാധനയെ പരിഹസിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം പണ്ഡിതന്മാരും യുവാക്കളുടെ പ്രവർത്തിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക വിമർശനമാണ് ഉയരുന്നത്.

Also Read:


< !- START disable copy paste -->

Post a Comment