വിവാഹ ദിനത്തിൽ ആഭാസകരമായ വേഷം കെട്ട്; സമുദായങ്ങളോട് മാപ്പ് പറഞ്ഞ് വരൻ; 'എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു'

ഉപ്പള: (www.kasargodvartha.com 09.01.2021) വിവാഹ ദിനത്തിൽ ആഭാസകരമായ രീതിയിൽ വേഷം കെട്ടി വധൂഗൃഹത്തിലെത്തിയ യുവാവിനും കൂട്ടുകാർക്കുമെതിരെ വ്യാപക വിമർശന ഉയരുകയും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞ് വരൻ. തുളുനാട്ടിലെ ആരാധനാമൂർത്തിയായ കൊറഗജ്ജയുടെ വേഷം ധരിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പരാതി.

  
News, Kerala, Kasaragod, Mangalore, Uppala, Top-Headlines, Police, Man, Wedding, Religion, Issue, Video, Social-Media, Complaint, Apologi, Koragajja, Groom apologises over Koragajja issue.വരനായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാസിത് ക്ഷമാപണം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 'ഒരു മതത്തെയും വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല എന്റെ സുഹൃത്തുക്കൾ ഈ പ്രവൃത്തി ചെയ്തത്. കൊറഗ സമുദായത്തെയോ മറ്റേതെങ്കിലും ജാതിയെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഞങ്ങൾ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരേയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു' - വീഡിയോയിൽ ബാസിത് പറയുന്നു.

മറ്റൊരു വീഡിയോയിൽ, 'മുസ്ലീം, ഹിന്ദു സമുദായങ്ങളോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു, ഞങ്ങളുടെ ചെയ്തിയിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു' എന്നും വരൻ പറയുന്നു.

വ്യാഴാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ബാസിത് കൊറഗജ്ജയോട് സാമ്യമുള്ള വേഷം ധരിച്ച് ബണ്ട് വാൾ താലൂക് പരിധിയിലെ വധുവിന്റെ വീട്ടിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയും വ്യാപക വിമർശനം ഉയരുകയും ചെയ്തു. മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ ഇതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. സംഘ്പരിവാർ സംഘടനകളും പ്രതിഷേധമായി രംഗത്തെത്തി. മതവികാരം വ്രണപ്പെടുത്തിയെന്ന ബണ്ട് വാൾ താലൂക് പരിധിയിലെ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വിട്ടൽ പൊലീസ് ഐപിസി 153 എ, 295 എന്നിവ പ്രകാരം കേസെടുക്കുകയായിരുന്നു.


Keywords: News, Kerala, Kasaragod, Mangalore, Uppala, Top-Headlines, Police, Man, Wedding, Religion, Issue, Video, Social-Media, Complaint, Apologi, Koragajja, Groom apologises over Koragajja issue.
< !- START disable copy paste -->

Post a Comment

Previous Post Next Post