Join Whatsapp Group. Join now!
Aster MIMS 10/10/2023

കാടിനോട് കളിച്ചാൽ ഇവർ വീട് കയറി കളിക്കും; നഗരഹൃദയത്തിലെ വീട്ടിൽ കണ്ടെത്തിയത് നാല് പെരുമ്പാമ്പുകൾ; പിടികൂടിയത് പാമ്പുപിടുത്തക്കാരൻ അമീൻ

Four Python found inside the house, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 25.01.2022) മനുഷ്യർ കാടിനോട് കളിച്ചാൽ പാമ്പുകൾ വീട് കയറി കളിക്കുമെന്നത് സത്യമായി മാറുന്നത് ആദ്യ സംഭവം അല്ല. ഇത് ശരിയാണെന്ന് ഒരു ആവർത്തി കൂടി തെളിയിക്കകയാണ് തിങ്കളാഴ്ച നടന്ന സംഭവം.
       
News, Kerala, Kasaragod, Top-Headlines, Snake, House, Nellikunnu, Kasargod Vartha, Man, Forest, Video, Python, Four Python found inside the house.

നഗരഹൃദയത്തിലെ വീട്ടിൽ ഒന്നിച്ചു താമസിച്ചിരുന്നത് നാല് പെരുമ്പാമ്പുകളാണ്. ഇവിടെ കണ്ടെത്തിയവയിൽ ഒന്നിന് 12 അടി നീളമുണ്ട്. ബാക്കിയുള്ളതിനു ഒൻപത് അടി വരെ നീളമുള്ളതായി പറയുന്നു. ഇവയെ സാഹസീകമായി പാമ്പുപിടുത്തക്കാരൻ അമീൻ അടുക്കത്ത്ബയൽ പിടികൂടുകയായിരുന്നു.

ട്രാഫിക് ജംഗ്ഷനടുത്ത് പള്ളം-നെല്ലിക്കുന്ന് റോഡരികിലെ ഉപയോഗിക്കാത്ത വീടകമാണ് പെരുമ്പാമ്പുകൾ താവളമാക്കിയിരുന്നത്. വലിയ കാട്ടിൽ കാണേണ്ട കാഴ്ചയാണ് ജന സാന്ദ്രതയുള്ള ടൗണിലെ വീട്ടിൽ കണ്ടെത്തിയത്. ആൾ താമസമുള്ള വീടിന്റെ പിറകിലായിരുന്നു അടഞ്ഞു കിടന്ന വീട്.

 

താമസക്കാർ കാസർകോട് വനം വന്യ ജീവി വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ റസ്ക്യു വിഭാഗത്തിലെ അംഗമായ അമീൻ എത്തി നാല് പാമ്പുകളെയും മിനുട്ടുകൾക്കകം പിടികൂടി ചാക്കിലാക്കി.

ഇവയെ സർക്കാരിൻ്റെ വനത്തിൽ തുറന്ന് വിടുമെന്ന് അധികൃതർ പറഞ്ഞു.
പാമ്പ് പിടുത്തത്തിലൂടെയും പരിപാലനത്തിലൂടെയും ശ്രദ്ധേയനായ കാസർകോട്ടെ മവീഷിൻ്റെ ശിഷ്യനാണ് അമീൻ.

സാധാരണ പെരുമ്പാമ്പുകൾ ഒരു വർഷം വരെ ഒരു സ്ഥലത്ത് തങ്ങാറുണ്ടെന്ന് അമിൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Snake, House, Nellikunnu, Kasargod Vartha, Man, Forest, Video, Python, Four Python found inside the house.


< !- START disable copy paste -->

Post a Comment