മുപ്പതോളം ഹൗസ്ബോടുകളുള്ള കോട്ടപ്പുറത്ത് ഇദംപ്രഥമമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. കേരളത്തിൽ, സർകാർ നിയന്ത്രണത്തിൽ ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ തുറസായ വിവിധോദ്ദേശ ആഘോഷവേദി (open utility celebration platform) ആണിത്.
എട്ട് കോടി രൂപ മുതൽ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിർമിക്കുന്ന ഹൗസ്ബോട് ടെർമിനലിന്റെ പ്രവർത്തനം ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്നതോടുകൂടി ഹൗസ്ബോടുകളുടെ എണ്ണവും, അതിന് ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വൻതോതിൽ വർധിക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ.
ഹൗസ്ബോട് യാത്രയിൽനിന്നും വ്യത്യസ്തമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഈ നൂതന ആശയത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡിടിപിസി ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നൽകുക. ആദ്യഘട്ടത്തിൽ വിജയകരമായി നടത്തിപ്പ് പൂർത്തിയാക്കിയാൽ തുടർനടത്തിപ്പിനുള്ള സാധ്യതകൂടി ഉൾപെടുത്തിയായിരിക്കും ഈ സംവിധാനം ലീസിന് നൽകുക.
വിവാഹവുമായി ബന്ധപ്പെട്ട ഔട് ഡോർ ഫോടോ ഷൂടിംഗ്, പിറന്നാളാഘോഷം, അത്താഴ സൽക്കാരം, കുടുംബ സംഗമം, വാലൻടൈൻസ് ഡേ ആഘോഷം, കാൻഡിൽ ലൈറ്റ് ഡിനർ എന്നിവക്ക് ആകർഷകമായ വേദിയാക്കി ഇത് മാറ്റാവുന്നതാണെന്ന് ഡിടിപിസി സെക്രടറി ലിജോ ജോസഫ് പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ നടത്തിപ്പിനായി വേദി ആവശ്യമുള്ളവർക്കുള്ള അപേക്ഷ ഫോം കാസർകോട് വിദ്യാനഗറിലുള്ള ഡിടിപിസി ഓഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്. വിശദ വിവരങ്ങൾക്ക് 9746462679, +914994 256450.
Keywords: Nileshwaram, Kasaragod, Kerala, News, Tourism, Top-Headlines, Boat,Boat journey, Boat-Service, Photo, Photography, Floating boat jetty with modern facilities.