Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭരണം മാറുമ്പോൾ നിലപാട് മാറ്റുന്ന ജില്ലയിലെ ഭരണകക്ഷി എംഎൽഎമാരുടെ നടപടി തുടർന്നാൽ അത് ജില്ലയുടെ വികസനത്തിനെ ഗുരുതരമായി ബാധിക്കുമെന്ന് എൻ എ നെല്ലിക്കുന്ന്; എയിംസിനായുള്ള നിരാഹാര സമരം 15 ദിനങ്ങൾ പിന്നിട്ടു

Fifteen days passed the hunger strike for AIIMS in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.01.2022) എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം 15 ദിനങ്ങൾ പിന്നിട്ടു. വ്യാഴാഴ്ച എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ഭരണം മാറുമ്പോൾ നിലപാട് മാറ്റുന്ന ജില്ലയിലെ ഭരണകക്ഷി എംഎൽഎമാരുടെ നടപടി തുടർന്നാൽ അത് ജില്ലയുടെ വികസനത്തിനെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
Fifteen days passed the hunger strike for AIIMS in Kasaragod



രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന പട്ടാളക്കാർക്ക് സമാനമാണ് കാസർകോട്ട് എയിംസ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സമര പോരാളികൾ. കേരളത്തിൽ എന്നല്ല രാജ്യത്ത് എവിടെ എയിംസ് അനുവദിക്കുകയാണെങ്കിൽ പോലും ആദ്യം പരിഗണിക്കേണ്ടത് കാസർകോട് ആണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത്രയും വലിയ ദുരിതം വിധച്ച ജില്ലക്ക് അനുകൂലമായി പ്രൊപോസലിൽ പേര് നൽകാത്തതിൽ വലിയ പ്രതിഷേധം ഉണ്ടെന്നും എയിംസിന് വേണ്ടിയുള്ള സമര പോരാട്ടം കടുപ്പിക്കുമെന്നും എൻ എ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.

ശാഫി കല്ലുവളപ്പിൽ അധ്യക്ഷത വഹിച്ചു. ആഇശ ചെർക്കളം, സൈനുദ്ദീൻ, പി കെ ശശിധരൻ, ലോഹിതാക്ഷൻ പെരിന്തൽമണ്ണ, കെ രവീന്ദ്രൻ, സുബൈർ പടുപ്പ്, നാസർ ചെർക്കളം, ഹസൈനാർ തോട്ടുംഭാഗം, മൊയ്ദു തൈക്കടപ്പുറം, ശരീഫ് മുഗു, ലത്വീഫ് ചേരങ്കൈ, താജുദ്ദീൻ ചേരങ്കൈ, ശരീഫ് സാഹിബ്, അനന്തൻ പെരുമ്പള, കുഞ്ഞുമൂസ പള്ളിക്കര, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അഡ്വ. കുമാരൻ നായർ, റാംജി തണ്ണോട്ട്, സലീം ചൗക്കി, ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ ചെമ്പരിക്ക എന്നിവർ സംസാരിച്ചു.

റഹിം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, ബശീർ കൊല്ലംപാടി, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് പതിനാലാം നാളിൽ ഉപവാസമിരുന്നത്. കാലടി യൂനിവേഴ്സിറ്റി പ്രൊഫ. പി കെ ശശിധരൻ, ബശീർ കൊല്ലംപാടിക്ക് നാരങ്ങ നീര് നൽകി വ്യാഴാഴ്ചത്തെ സമരം അവസാനിപ്പിച്ചു. അജിത് കുമാർ കാസർകോട് സ്വാഗതവും ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു. ശ്രീപാർവതി പെരുമ്പള നൃത്തം അവതരിപ്പിച്ചു.

14-ാം ദിനത്തിൽ എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. സലിം ചൗക്കി സ്വാഗതം പറഞ്ഞു. മുൻ ഡിസിസി പ്രസിഡന്റ്‌ ഹകീം കുന്നിൽ, ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക, സുബൈർ പടുപ്പ്, ശാഫി കല്ലുവളപ്പിൽ, ശാഫി മാപ്പിളക്കുണ്ട്,
ഹമീദ് ചേരങ്കൈ, അശ്റഫ് കുളങ്കര, ഹമീദ് മൊഗ്രാൽ, ഹകീം ബേക്കൽ, ശൗഖത് അലി ആനവാതുക്കൽ, ശരീഫ് മുഗു, റഹ്‌മാൻ പുത്തൂർ, സഞ്ജീവൻ പുളിക്കൂർ, ശ്രീനാഥ് ശശി ടിസിവി, കൃഷ്ണദാസ് അച്ചാംവീട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞി കൃഷ്ണൻ നാരങ്ങാ നീര് സലീം ചൗക്കിക്ക് നൽകി ഉപവാസം അവസാനിപ്പിച്ചു.

13-ാം ദിനത്തിൽ മുഴുവനും വനിതകളാണ് നിരാഹാരമിരുന്നത്. രാവിലെ പുതിയ ബസ് സ്റ്റാൻഡ് ഒപ്പുമരച്ചുവട്ടിൽ നിന്നും റാലിയായാണ് ഇവർ സമര പന്തലിൽ എത്തിയത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സംസ്ഥാന സെക്രടറി എം സുൽഫത് ടീചെർ ഉദ്ഘാടനം ചെയ്തു. ജസ്സി മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു.

എകെഎം അശ്റഫ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ ചെർക്കളം, അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഹാജിറ സലാം, ഉദുമ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ചന്ദ്രൻ, ചെങ്കള പഞ്ചായത്ത് മുൻ മെമ്പർ സുലൈഖ മാഹിൻ, സാഹിദ ഇല്യാസ്, സരിജ ബാബു, ആഇശ ഫർസാന, റശീദ കള്ളാർ, കെ ചന്ദ്രമണി ഗംഗാധരൻ, ഫറീന കോട്ടപ്പുറം, ഷിനി ജെയ്‌സൺ, കെ ബി മുഹമ്മദ്‌ കുഞ്ഞി, അബ്ദുർ റഹ്‌മാൻ കമ്പ്ളി, ശുകൂർ കണാജെ, മഹ് മൂദ് കൈക്കമ്പ, സുബൈർ പടുപ്പ്, ശാഫി കല്ലുവളപ്പിൽ, റഹീം നെല്ലിക്കുന്ന്, ഹമീദ് ചേരങ്കൈ, നൗശാദ് സി എച്, ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ശ്രീനാഥ് ശശി, താജുദ്ദീൻ പടിഞ്ഞാർ, ഗണേശൻ അരമങ്ങാനം, കൃഷ്ണദാസ് അച്ചാംവീട്, കരീം ചൗക്കി, ശരത്ത് അമ്പലത്തറ, ചിദാനന്ദൻ കാനത്തൂർ, ശരീഫ് മുഗു, ശൗഖതലി ആനവാതുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജെസ്സി മഞ്ചേശ്വരം, മറിയക്കുഞ്ഞി കൊളവയൽ, സത്യഭാമ മയിലാട്ടി, ടി എം ബീഫാത്വിമ കാഞ്ഞങ്ങാട്, റുഖിയ മയിലാട്ടി, നസീമ മയിലാട്ടി, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് ഉപവാസമിരുന്നത്. ശരത്ത് അമ്പലത്തറ സത്യഭാമ പൊയ്‌നാച്ചിയ്ക്ക് നാരങ്ങ വെള്ളം നൽകി 14-ാം ദിനത്തിലെ ഉപവാസം അവസാനിപ്പിച്ചു. വനിത സബ് കമിറ്റി കൺവീനർ മറിയക്കുഞ്ഞി സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.

12-ാം ദിനത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാരാണ് സമര പന്തലിൽ ഉപവസിച്ചത്. സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകലാകാരൻ സുരേന്ദ്രൻ കൂക്കാനം ഉദ്ഘാടനം നിർവഹിച്ചു. കൊട്ടൻ, ചന്ദ്രമണി, മഹ്‌മൂദ്‌ കുളങ്കര, ഈസക്കുഞ്ഞി സീതാംഗോളി, രവീന്ദ്രൻ പാടി എന്നിവർ പ്രസംഗിച്ചു. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും സമരപന്തലിൽ അൽപ സമയം ചെലവഴിച്ചു. സർകാർ കൊടുത്ത നാല് ജില്ലകളാണ് ഇപ്പോഴും കേന്ദ്രത്തിന്റെ മുന്നിൽ ഉള്ളതെന്നും ഈ നാല് ജില്ലകളും വേണ്ട എന്ന് വെക്കാനുള്ള അധികാരം കേന്ദ്ര സംഘത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവസാന വിജയം കാസർകോടിന് ആയിരിക്കും. കാളം മൂത്താൽ നെല്ലാവും. അതിനാൽ മരണം വരെ നിരാഹാരമിരിക്കാൻ തയ്യാറാണ്. സെക്രടറിയേറ്റ് പടിക്കലും പാർലമെന്റ് പടിക്കലും കാസർകോടിന് വേണ്ടി ഉപവസിക്കുമെന്നും എംപി പറഞ്ഞു.

ശരീഫ് അബ്ദുല്ല ബെജങ്കള എൻഡോസൾഫാൻ ദുരിതബാധിതയുടെ മാതാവ് മറിയമ്മ ചേവാറിന് നാരങ്ങ വെള്ളം നൽകി 12-ാം ദിനത്തിലെ ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ജംശീദ് പാലക്കുന്ന് നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, MLA, Protest, Strike, N.A.Nellikunnu, Rajmohan Unnithan, MP,  Fifteen days passed the hunger strike for AIIMS in Kasaragod

Post a Comment