Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ പി സി സി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നോക്കേണ്ട; മുന്നറിയിപ്പുമായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍

Do not try to attack the KPCC president in one go; UDF convener MM Hassan warns, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 12.01.2022) ഇടുക്കിയില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയായ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി പി എം - ഡി വൈ എഫ് ഐ - എസ് എഫ് ഐ ശ്രമം അനുവദിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ മുന്നറിയിപ്പ്. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
               
News, Kerala, Kasaragod, Top-Headlines, Press meet,  KPCC, KPCC-president, UDF, Attack, Student, Crime, Kannur, Idukki, COVID-19, CPM, SFI, MM Hassan, Do not try to attack the KPCC president in one go; UDF convener MM Hassan warns.

ധീരജിന്റെ കൊലപാതകത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുറ്റക്കാരെ ഒരു കാരണവശാലും സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷനേതാവും സംഭവത്തെ അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൊലപാതകത്തിന്റെ പേരില്‍ എസ് എഫ് ഐ യും ഡിവൈഎഫ്‌ഐയും സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. കൊലപാതകം ആസൂത്രിതമല്ലെന്നാണ് ഇടുക്കി പൊലീസ് ചീഫ് പറഞ്ഞത്. പെട്ടെന്നുള്ള കാരണങ്ങളാണ് കൊലപാതകത്തിന് കാരണം. ഇതേ കുറിച്ച് പൊലീസ് നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ വി സി യുടെ നിയമനം റദ്ദാക്കുക, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 17 ന് യുഡിഎഫ് നേതൃത്വത്തില്‍ സര്‍വകലാശാലകളിലേക്ക് മാര്‍ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശ മാര്‍ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും, എം ജി സര്‍വകലാശാല മാര്‍ച് ഉമ്മന്‍ ചാണ്ടിയും കാലടി സംസ്‌കൃത സര്‍വകലാശാല മാര്‍ച് പി ജെ ജോസഫും, കേരള സര്‍വകലാശാല മാര്‍ച് പി കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യുമെന്നും ഹസന്‍ അറിയിച്ചു.

കേരള സര്‍വകലാശാല മാര്‍ച് ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. സര്‍വകലാശാല നിയമനങ്ങളില്‍ നടക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ട് വരണമെന്നാണ് യു ഡി എഫ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ ഗവര്‍ണര്‍ ധീരനായ ഭീരുവാണെന്നും ഹസന്‍ പരിഹസിച്ചു. മുന്‍ കെ പി സി സി സെക്രെടറി കെ നീലകണ്ഠനും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇടുക്കിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിനെ സി പി എം ആഘോഷമാക്കുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. രക്തസാക്ഷിക്ക് സ്മാരകമുണ്ടാക്കാന്‍ സ്ഥലം വാങ്ങാനാണ് സി പി എം ശ്രമിക്കുന്നത്. പെരിയയിലെയും മട്ടന്നൂരിലെയും കൊലപാതകങ്ങളെ പോലെ ആസൂത്രിതമല്ല ഇടുക്കി കൊലപാതകം. കൊലപാതകം കോണ്‍ഗ്രസിന്റെ ശൈലിയല്ല. വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സി പി എം സമ്മേളനങ്ങളില്‍ 500 പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹസന്‍ ചോദിക്കുന്നു.


Keywords: News, Kerala, Kasaragod, Top-Headlines, Press meet,  KPCC, KPCC-president, UDF, Attack, Student, Crime, Kannur, Idukki, COVID-19, Video, CPM, SFI, MM Hassan, Do not try to attack the KPCC president in one go; UDF convener MM Hassan warns.
< !- START disable copy paste -->

Post a Comment