ചെന്നൈ:(www.kasargodvartha.com 18.01.2022) 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ തമിഴ് സൂപെര്‍ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ധനുഷാണ് പുറത്തുവിട്ടത്. തിങ്കളാഴ്ച രാത്രിയാണ് താരം ട്വിറ്റെറിലൂടെ അറിയിച്ചത്.
ധനുഷിന്റെ ട്വീറ്റ് ഇങ്ങനെ:
18 വര്‍ഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നില്‍ക്കുന്നു. ഈ യാത്ര വളര്‍ച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞങ്ങള്‍ രണ്ട് പാതയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയില്‍ പിരിയാന്‍ തീരുമാനിച്ചു. വ്യക്തിയെന്ന നിലയില്‍ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കണം- താരം കുറിച്ചു.
മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. നാല് തവണ ദേശീയ അവാര്‍ഡ് പുരസ്‌കാരം നേടിയ ധനുഷ് രാഞ്ചനയ്ക്ക് ശേഷം അത്രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു.
Keywords: News, National, India, Chennai, Entertainment, Top-Headlines, Cinema, Social-Media, Actor, Dhanush, wife Aishwaryaa separate after 18 years of marriage🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022