പയ്യന്നൂര്‍: (www.kasargodvartha.com 04.01.2022) പഴയങ്ങാടിയില്‍ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പഴയങ്ങാടി അടുത്തില പാറന്തട്ട ക്ഷേത്രത്തിന് അടുത്ത പി ഭവ്യ(24)യെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പയ്യന്നൂര്‍ മാത്തില്‍ ഗുരുദേവ കോളജില്‍ അധ്യാപികയായിരുന്നു ഭവ്യ. രാവിലെ 11 മണിയോടെ മുറിയില്‍ നിന്നും പുറത്ത് വരാതിരിക്കുന്നത് കണ്ട് വിട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടെം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പുതിയ വാണിയം വിട്ടില്‍ ഭാസ്‌കരന്‍ കോമരം-ശ്യാമള ദമ്പതികളുടെ മകളാണ്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്ത സഹോദരി ലക്ഷ്മി വിവാഹിതയാണ്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കിടപ്പുമുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും കാരണം സംബന്ധിച്ച വിവരങ്ങളൊന്നും കുറിപ്പില്‍ ഇല്ലെന്ന് കേസന്വേഷകനായ പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ഷാജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
'അച്ഛനും അമ്മയുമാണ് വലുത് അത് കഴിഞ്ഞേ മറ്റാരും ഉള്ളു' എന്നാണ് കത്തില്‍ വിവരിച്ചിട്ടുള്ളത്. നല്ല സ്വഭാവ ഗുണമുള്ള ഭവ്യയുടെ മരണം വീട്ടുകാരെയും ബന്ധുക്കളെയും ഒരേ പോലെ ഞെട്ടിച്ചു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ യുവതിയെ അലട്ടിയിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Payyanur, News, Kerala, Top-Headlines, Police, Death, Teacher, Pazhayangadi, Suicide note, Death of college teacher in Pazhayangadi; Suicide note found
< !- START disable copy paste -->