Join Whatsapp Group. Join now!
Aster MIMS 10/10/2023

6,000 രൂപ നികെറിൽ ഒളിപ്പിച്ച് കോടതിയെ പറ്റിക്കാൻ നോക്കിയ ഗൃഹനാഥന് കിട്ടിയത് മുട്ടൻ പണി; അഴിയെണ്ണുമെന്നായപ്പോൾ അടിവസ്ത്രത്തിൽ നിന്നും പണം തനിയെ പൊങ്ങി വന്നു

Curious incident in court#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.01.2022) 3,000 രൂപ നികെറിൽ ഒളിപ്പിച്ച് കോടതിയെ പറ്റിക്കാൻ നോക്കിയ ഗൃഹനാഥന് കിട്ടിയത് മുട്ടൻ പണി. അഴിയെണ്ണുമെന്നായപ്പോൾ അടിവസ്ത്രത്തിൽ നിന്നും പണം തനിയെ പൊങ്ങി വന്നു. അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചെന്ന കേസിൽ നേരത്തെ പിടിയിലായിരുന്ന വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോസഫ് എന്ന വയോധികനെ വെള്ളരിക്കുണ്ട് പൊലീസ് കഴിഞ്ഞ ദിവസമാണ് വാറന്റ് കേസിൽ പൊക്കിയത്.

  
Kasaragod, Kanhangad, Kerala, News, Top-Headlines, Court, Cash, Fine, Vellarikundu, Case, Hosdurg, Curious incident in court.



കോടതിയിൽ ഹാജരാക്കിയ ജോസഫിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 3000 രൂപ പിഴയടക്കാൻ ശിക്ഷിച്ചു. സമ്മതമാണോയെന്ന് കോടതി ചോദിച്ചപ്പോഴാണ് നുള്ളിപ്പെറുക്കിയെടുത്താൽ 1500 രൂപ മാത്രമെ കാണുവെന്ന് കോടതിയോട് ഇയാൾ പറഞ്ഞത്. പിഴ കുറയ്ക്കാനുള്ള അടവാണ് ജോസഫ് പ്രയോഗിച്ചതെന്ന് ചിലർ അടക്കം പറഞ്ഞു.

പിഴയടച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ കോടതി ജോസഫിനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്യാൻ നിർദേശിച്ചു. ഇതോടെ ഇയാൾ പൊലീസ് കസ്റ്റഡിയിലായി. ജയിലിലേക്ക് കൊണ്ട് പോകാനുള്ള രേഖകൾ കോടതി ജീവനക്കാർ തയ്യാറാക്കാൻ ഒരുക്കം തുടങ്ങുന്നതിനിടയിലാണ് അടിവസ്ത്രത്തിൽ നിന്നും പണം പൊങ്ങി വന്നത് . പിഴയടക്കാമെന്നും ജയിലിലേക്ക് അയക്കരുതെന്നും അപേക്ഷിച്ചതോടെ പിഴ സ്വീകരിച്ച് വിട്ടയച്ചു. പുറത്തിറങ്ങിയ ജോസഫ് റോഡിലിറങ്ങി എന്തോ പിറുപിറുത്തു കൊണ്ട് തിരക്കിൽ മറഞ്ഞു.


Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Court, Cash, Fine, Vellarikundu, Case, Hosdurg, Curious incident in court.


< !- START disable copy paste -->

Post a Comment