city-gold-ad-for-blogger

സിപിഎം കാസർകോട്ട് മറ്റൊരു തിരുവാതിര പാട്ട് കൂടി ഇറക്കി

നീലേശ്വരം: (www.kasargodvartha.com 14.01.2022) തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന രാഷ്ട്രീയ തിരുവാതിര കടുത്ത വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചതിന് പിന്നാലെ കാസർകോട്ട് മറ്റൊരു തിരുവാതിര പാട്ടുകൂടി ഇറക്കി. പക്ഷേ ഈ തിരുവാതിര പാട്ടിൽ വ്യക്തിപൂജയ്ക്ക് പകരം പാർടിയെയും പാർടി പതാകയെയും മാത്രമാണ് എടുത്ത് പറഞ്ഞ് സ്തുതിക്കുന്നത്.
                
സിപിഎം കാസർകോട്ട് മറ്റൊരു തിരുവാതിര പാട്ട് കൂടി ഇറക്കി

സിപിഎം നീലേശ്വരം ഏരിയാ കമിറ്റി അംഗവും നീലേശ്വരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗുരുപൂജ അവാർഡ് ജേതാവുമായ കെ വി ദാമോദരൻ എഴുതിയ രാഷ്ട്രീയ തിരുവാതിര പാട്ടിന്റെ ആലാപനം രവീണ ചെറുവത്തൂരാണ് നടത്തിയിരിക്കുന്നത്. ഈ തിരുവാതിര പാട്ടും സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾക്കൊപ്പം പ്രചരിക്കുന്നുണ്ട്.

'ഇന്നീ പാർടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ, പിണറായി വിജയനെന്ന സഖാവ് തന്നെ..' എന്ന വരികൾ ഉൾപെട്ടതായിരുന്നു തിരുവനന്തപുരത്തെ മെഗാ തിരുവാതിരയെങ്കിൽ 'ചോര വീണലിഞ്ഞ ഈ മണ്ണിൽ ഞങ്ങൾ വരുന്നു ചെങ്കൊടികളെ വാനിലുയർത്താൻ...' എന്നാണ് കാസർകോട്ടെ തിരുവാതിര പാട്ടിലെ വരികൾ ആരംഭിക്കുന്നത്. തിരുവനന്തപുരത്തേത് പോലെ കാസർകോട്ട് സിപിഎമിന്റെ തിരുവാതിര അരങ്ങേറിയില്ലെങ്കിലും പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്.


Keywords: News, Kerala, Kasaragod, Nileshwaram, CPM, Top-Headlines, Committee, Thiruvananthapuram, District, President, Award, Social-Media, Thiruvatira, CPM Kasargod released Thiruvatira song.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia