സി പി എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് മടിക്കൈയില്‍ ഉജ്ജ്വല തുടക്കം
Jan 21, 2022, 14:51 IST
മടിക്കൈ: (www.kasargodvartha.com 21.01.2022) സി പി എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് മടിക്കൈയില്‍ ഉജ്ജ്വല തുടക്കം. മടിക്കൈ അമ്പലത്തുകരയില്‍ തയാറാക്കിയ സമ്മേളന നഗരിയില്‍ ജില്ലാ സെക്രെടറി എം വി ബാലകൃഷ്‌ണൻ മാസ്റ്റര്‍ ദീപം കൊളുത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്. മുതിര്‍ന്ന ജില്ലാ കമിറ്റി അംഗം ടി വി ഗോവിന്ദന്‍ പതാക ഉയര്‍ത്തി.
തികച്ചും കോവിഡ് പ്രോടോകോള്‍ പാലിച്ചുകൊണ്ടാണ് സമ്മേളന പരിപാടി നടക്കുന്നതെന്ന് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വ്യക്തമാക്കി. സി പി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമറ്റി അംഗങ്ങളായ പി കരുണാകരന്‍, പി കെ ശ്രീമതി ടീചെര്‍, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ പി ശൈലജ ടീചെര്‍ എന്നിവരും നേതാക്കളായ എം വി ജയരാജന്‍, പി ജയരാജന്‍, ആനത്തലവട്ടം ആനന്ദന്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Madikai, CPM, District-conference, Top-Headlines, District-secretary, Committee, COVID-19, CPM Kasaragod district convention begins in Madikai.