Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കോട് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവ്; യാത്ര മുടങ്ങി; മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിലെത്തിയപ്പോൾ നെഗറ്റീവ്; ദുബൈയിൽ വീണ്ടും നെഗറ്റീവ്; വിചിത്ര റിപോർടിൽ കാസർകോട്ടെ പ്രവാസിക്ക് കിട്ടിയത് വമ്പൻ പണി

Covid positive at Kozhikode airport; Negative when reached Kochi within hours, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.01.2022) കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ്‌ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബൈയിലേക്കുള്ള യാത്ര മുടങ്ങിയ കാസർകോട് സ്വദേശി മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി. തുടർന്ന് ദുബൈയിലെത്തി അവിടെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവെന്നായിരുന്നു ഫലം.
               
News, Kerala, Kasaragod, COVID-19, Top-Headlines, Kozhikode, Gulf, Dubai, Kannur, Kochi, Report, Natives, Airport, Test, COVID positive at Kozhikode airport; Negative when reached Kochi within hours.

ദുബൈയിലേക്ക് യാത്ര തിരിച്ച ബെണ്ടിച്ചാലിലെ മുഹമ്മദ് അശ്‌റഫ് അലിക്കാണ് സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങളില്‍ വ്യത്യസ്ത ഫലങ്ങള്‍ ലഭിച്ചത്. ബുധനാഴ്ച വൈകീട്ട് 07.35 ന് കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള സ്‌പൈസ്ജെറ്റ് വിമാനത്താവളത്തിൽ യാത്ര തിരിക്കുന്നതിന് വേണ്ടിയാണ് അശ്‌റഫ് അലി കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ഇവിടെ വെച്ച് വൈകീട്ട് അഞ്ച് മണിയോടെ നടന്ന റാപിഡ് പരിശോധനയിൽ ഫലം പോസിറ്റീവായി. ഇതോടെ തിരിച്ചയച്ചക്കപ്പെട്ടു.

തുടർന്ന് കോഴിക്കോട് നിന്ന് നേരെ കൊച്ചി വിമാനത്താവളത്തിലെത്തി. കൊച്ചിയിൽ നിന്ന് വ്യാഴാഴ്ച പുലർചെ 5.15 ന് പുറപ്പെടുന്ന ഫ്‌ലൈ ദുബൈ വിമാനത്തിന് 17433 രൂപ മുടക്കി പുതിയ ടികെറ്റ് എടുത്തു. വ്യാഴാഴ്ച പുലർചെ രണ്ടര മണിയോടെ കൊച്ചി വിമാനത്താവളത്തിൽ നടത്തിയ റാപിഡ് പരിശോധനയിൽ കോവിഡ് നെഗറ്റീവെന്ന് ഫലം കാണിക്കുകയും യാത്ര ചെയ്യാൻ അനുമതി ലഭിക്കുകയും ചെയ്തു.

ആഴ്ചകൾക്ക് മുമ്പ് യുഎഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അശ്‌റഫ് താമരശേരിയും സമാന രീതിയിലുള്ള അനുഭവം പങ്കുവെച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ റാപിഡ് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തിരിച്ചയച്ചക്കപെടുകയും പിന്നീട് കൊച്ചി വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ഫലം ലഭ്യമായെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അശ്‌റഫ് അലിക്ക് കോഴിക്കോട് നിന്ന് ദുബൈയിലേക്കെടുത്ത ടികെറ്റിന്റെ പണം നഷ്ടമാവുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. നിലവാരമില്ലാത്ത മെഷീനുകള്‍ മൂലമാണ് ഇത്തരത്തിൽ പലരും കുടുങ്ങിപ്പോവുന്നതെന്നാണ് ആരോപണം. പണം വാങ്ങി നടത്തുന്ന റാപിഡ്‌ പരിശോധനയ്ക്ക് മികച്ച മെഷീനുകൾ തന്നെ ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.


Keywords: News, Kerala, Kasaragod, COVID-19, Top-Headlines, Kozhikode, Gulf, Dubai, Kannur, Kochi, Report, Natives, Airport, Test, COVID positive at Kozhikode airport; Negative when reached Kochi within hours.
< !- START disable copy paste -->

Post a Comment