മൂന്നാം തരംഗത്തില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, 23,989 പേര്‍ക്ക് കൂടി തമിഴ്‌നാട്ടില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8,963 രോഗികള്‍ ചെന്നൈ നഗരത്തില്‍ നിന്ന് മാത്രമാണ്.
തമിഴ്‌നാട്ടില്‍ 15.3 ശതമാനമാണ് ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയില്‍ 28.6 ശതമാനമാണ് ടിപിആര്‍. ചികിത്സയില്‍ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. നേരത്തെ, കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പെടുത്തിയ രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടിയിരുന്നു.
Keywords: Chennai, News, National, Top-Headlines, Police, Lockdown, COVID-19, COVID-19: Tamil Nadu to observe complete lockdown today.
Keywords: Chennai, News, National, Top-Headlines, Police, Lockdown, COVID-19, COVID-19: Tamil Nadu to observe complete lockdown today.