പയ്യന്നൂരിന് സമീപം താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും സുഹൃത്തായ മറ്റൊരു യുവതിക്കുമെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. അതേസമയം പെട്രോള്‍ പമ്പ് ഉടമ കൂടിയായ ഭര്‍ത്താവ് വീട്ടിലെത്താതായതോടെ അന്വേഷിച്ച് ചെന്ന ഭാര്യയും മകനും പയ്യന്നൂരിലെ ക്വാടേഴ്‌സില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും പയ്യന്നൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയിരുന്നത്.
ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും കാമുകി വിട്ടുകൊടുക്കാതെ വന്നപ്പോഴാണ് അടിപിടിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ സ്വകാര്യ ക്ലിനികില്‍ കയറിയാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Husband, Wife, Attack, Case, Complaint, Police, Payyannur, Youth, Complaint that woman attacked by women.