വിവാഹിതയായ യുവതിയേയും ബന്ധുവായ 19 കാരിയേയും കാണാതായതായി പരാതി
Jan 15, 2022, 12:20 IST
ബദിയടുക്ക: (www.kasargodvartha.com 15.01.2022) വിവാഹിതയായ 22 കാരിയായ യുവതിയേയും ബന്ധുവായ 19 കാരിയേയും കാണാതായതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 22 കാരിയും കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന 19 കാരിയേയുമാണ് വ്യാഴാഴ്ച മുതൽ കാണാതായത്. രണ്ട് വയസുള്ള മകനെ ഭർതൃഗൃഹത്തിലാക്കിയാണ് 22 കാരി വീടുവിട്ടത്.
22 കാരിയുടെ ഭർത്താവിന്റെ അമ്മാവന്റെ മകളാണ് 19 കാരി. ഇത് സംബന്ധിച്ച് ബന്ധുവായ ശരീഫ് ആണ് പൊലീസിൽ പരാതി നൽകിയത്.
മൊബൈൽ ഫോൺ സ്വിച് ചെയ്ത നിലയിലാണെന്നും അന്വേഷിച്ച് വരികയാണെന്നും ബദിയടുക്ക പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. മോഡലിംഗ് താത്പര്യത്തോടെ പോയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
Keywords: Complaint that two young women missing, Women, Missing, Badiyadukka, Complaint, Kasaragod, Police-station, Kerala, Mobile Phone, Kozhikode, Police, Investigate, Modelling.