'വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് 12.61 ലക്ഷം രൂപ തട്ടിയെടുത്തു'; സ്ഥാപനത്തിനെതിരെ പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു; കൂടുതൽ പേർ വഞ്ചിക്കപ്പെട്ടോയെന്ന് പരിശോധിക്കുന്നു

കാസർകോട്: (www.kasargodvartha.com 08.01.2022) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് 12.61 ലക്ഷം രൂപ വാങ്ങി ജോലി നൽകാതെ നഗരത്തിലെ സ്ഥാപനം വഞ്ചിച്ചതായി പരാതി. നീലേശ്വരം ഉപ്പിലക്കൈയിലെ പി അരുൺകുമാർ കാസർകോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഗ്ലോബൽ ഇൻഡ്യ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

  
Kerala, Kasaragod, News, Top-Headlines, Complaint, Job, Police, Investigation, Offer, Nileshwaram, Police-station, Complaint that looting money offering job.

ക്രൊയേഷ്യയിലെ വൈൻ കംപനിയിൽ ജോലി വാഗ്ദാനം നൽകി അരുൺകുമാർ, സുഹൃത്തുക്കളായ സിനിത് കൃഷ്‌ണൻ, രാകേഷ്, രാജേഷ് എന്നിവരിൽ നിന്ന് മൊത്തം 12.61 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി. അരുൺകുമാറിൽ നിന്ന് 2021 ജൂലൈയിൽ പലതവണയായി 3.45 ലക്ഷം രൂപ വാങ്ങിയതായി പരാതിയിൽ പറയുന്നു.

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കിരൺ രാജിനാണ് പണം കൈമാറിയതെന്നും ഇയാൾ ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിലെ താജുദ്ദീന് ഇത് ഏൽപിച്ചെന്നാണ് പറയുന്നതെന്നും പരാതിക്കാർ വ്യക്തമാക്കി.

അതേസമയം സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേര് ഇത്തരത്തിൽ വഞ്ചിതരാക്കപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യം പരിശോധിച്ച് വരികയാണ്.

Keywords: Kerala, Kasaragod, News, Top-Headlines, Complaint, Job, Police, Investigation, Offer, Nileshwaram, Police-station, Complaint that looting money offering job.

< !- START disable copy paste -->

Post a Comment

Previous Post Next Post