Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊബൈൽ ടവറിൽ നിന്നും ലക്ഷങ്ങളുടെ ബാറ്റെറികൾ കവർന്നതായി പരാതി; ഒറ്റയടിക്ക് നഷ്ടപ്പെട്ടത് 60 എണ്ണം; പൊലീസ് അന്വേഷണം ആരംഭിച്ചു

കുമ്പള: (www.kasargodvartha.com 08.01.2022) മൊബൈൽ ടവറിൽ നിന്നും ലക്ഷങ്ങളുടെ ബാറ്റെറി മോഷണം പോയതായി പരാതി. മൊഗ്രാൽ ടൗണിൽ സ്ഥാപിച്ച എയർടെൽ കംപനിയുടെ മൊബൈൽ ടവറിൽ നിന്നാണ് ഒറ്റയടിക്ക് 60 ബാറ്റെറികൾ നഷ്ടപ്പെട്ടത്.

  
Kumbala, Kasaragod, Kerala, News, Top-Headlines, Police, Mobile tower, Mobile Phone, Investigation, Theft, Robbery, Complaint that lakhs of batteries stolen from the mobile tower.



കഴിഞ്ഞ ദിവസം രാവിലെ ടവർ സെക്യൂരിറ്റി ഓഫീസർ പരിശോധിച്ചപ്പോഴാണ് ബാറ്റെറികൾ മോഷണം പോയതായി വ്യക്തമായത്. ഇതിന് 1,80,000 രൂപ വിലവരുമെന്ന് ടവറിൻ്റെ സെക്യൂരിറ്റി ഓഫീസർ വിജയൻ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Keywords: Kumbala, Kasaragod, Kerala, News, Top-Headlines, Police, Mobile tower, Mobile Phone, Investigation, Theft, Robbery, Complaint that lakhs of batteries stolen from the mobile tower. 


Post a Comment