Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലീം പെൺകുട്ടികൾ ക്ലാസുകളിൽ ഹിജാബ് ധരിക്കുന്നതിനെ കാവി ഷാൾ ധരിച്ച് നേരിട്ട് ഒരുസംഘം വിദ്യാർഥികൾ; പ്രശ്‍നങ്ങളിൽ കുടുങ്ങി കോളജ് അധികൃതർ

College students wear saffron scarves to protest against hijab in classrooms, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 06.01.2022) മുസ്ലീം വിദ്യാർഥിനികൾ ക്ലാസുകളിൽ ഹിജാബ് ധരിക്കുന്നതിനെതിരെ കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ച് ഒരുസംഘം വിദ്യാർഥികൾ. മംഗ്ളുറു ഐകലയിലെ പോംപേയ് കോളജിലാണ് സംഭവം നടന്നത്. പ്രശ്നത്തിൽ അഡ്മിനിസ്‌ട്രേഷൻ കമിറ്റി യോഗം ചേരുകയും മുൻകരുതലിന്റെ ഭാഗമായി ഉച്ചയോടെ സ്ഥാപനം അടച്ചിടുകയും ചെയ്തു. മുസ്ലീം പെൺകുട്ടികൾ ഹിജാബ് ഒഴിവാക്കുന്നത് വരെ കാവി ഷാൾ അഴിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
                                
News, Karnataka, Mangalore, Top-Headlines, College, Students, Class, Protest, Girl, Case, Teachers, College students wear saffron scarves to protest against hijab in classrooms.

ചൊവ്വാഴ്ച ചിക്മംഗ്ളൂറിലെ ബലാഗഡി ഫസ്റ്റ് ഗ്രേഡ് കോളജിലും സമാന രീതിയിലുള്ള പ്രശ്‌നം നടന്നിരുന്നു. ഇതിനെ തുടർന്ന് ഇവിടെ ജനുവരി 10 വരെ ഡ്രസ് കോഡ് താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കോളജിലെ വിവിധ കോഴ്‌സുകൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്ത ഡ്രസ് കോഡുകൾ ഉണ്ടെന്നാണ് കോളജ് അധികൃതർ പറയുന്നത്.

850 വിദ്യാർഥികളാണ് കോളജിൽ പഠിക്കുന്നത്. മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാൻ അനുമതിയുള്ളതിനാൽ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ കാവി ഷാൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 50 ഓളം വിദ്യാർഥികൾ വരുന്ന സംഘം പ്രതിഷേധിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പ് ഇത്തരം വിഷയം ഉയർന്നപ്പോൾ മുസ്ലീം പെൺകുട്ടികൾക്ക് സ്കാർഫ് കൊണ്ട് തല മറയ്ക്കാമെന്ന് രക്ഷിതാക്കളുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനുവരി 10ന് രക്ഷിതാക്കളുടെ യോഗം പ്രിൻസിപൽ വിളിച്ചിട്ടുണ്ട്.

ഉഡുപ്പി ടൗണിലെ ഗവ. പ്രി-യൂനിവേഴ്സിറ്റി വനിത കോളജിൽ (പിയു) ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാർഥിനികളെ പ്രിൻസിപൽ ക്ലാസിൽ കയറ്റാത്തതും വൻ പ്രതിഷേധമാണ് ഉയർത്തിയത്. അതിനിടെയാണ് പുതിയ ആവശ്യങ്ങൾ ചിലർ ഉയർത്തുന്നത്.


Keywords: News, Karnataka, Mangalore, Top-Headlines, College, Students, Class, Protest, Girl, Case, Teachers, College students wear saffron scarves to protest against hijab in classrooms.
< !- START disable copy paste -->

Post a Comment