ആദ്യത്തെ രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം അബുദബി, ശാർജ എന്നിവിടങ്ങളിൽ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി നാലിന് ദുബൈ എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. എക്സ്പോയിൽ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്.
നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും ഊന്നൽ നൽകും.
അമേരികയിൽ നിന്നും നാട്ടിലെത്തിയതിനു ശേഷമായിരിക്കും കേരള പവലിയൻ ഉദ്‌ഘാടനത്തിനും മറ്റു പരിപാടികളിൽ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രി യുഎഇയിൽ എത്തുക എന്നാണ് കരുതിയിരുന്നത്. എന്നാൽ നേരിട്ട് ദുബൈയിൽ എത്തുകയായിരുന്നു. അതിനിടെ പാന്റും കുപ്പായവും ധരിച്ചുള്ള മുഖ്യമന്ത്രിയുടെ പുതിയ ലുകും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അനവധി പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യുന്നത്.
Keywords: News, Kerala, UAE, Dubai, Pinarayi-Vijayan, Minister, Top-Headlines, Trending, Chief Minister Pinarayi Vijayan in Dubai.
< !- START disable copy paste -->