മെർചെന്റ് നേവിയിൽ ജോലി ചെയ്യുന്ന പിലിക്കോട് ഏച്ചികൊവ്വലിലെ സി ഡി ബിനീഷ് - ജീന ദമ്പതികളുടെ മകനാണ് അഭിമാനമായത്.
പയ്യന്നൂർ ചിന്മയ വിദ്യാലയത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന അനയ് ശിവന് സോഷ്യൽ വർകർ അചീവ്മെന്റ് വിഭാഗത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്.
കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ജീവകാരുണ്യ പ്രവർത്തനം നടത്തണമെന്ന മോഹം കുട്ടിയുടെ മനസ്സിനെ കീഴടക്കിയത്.
വീടിന് സമീപത്തെ ഒരു കുട്ടിയുടെ പിതാവിന് ചികിത്സ സഹായം നൽകിയ അനയ് ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപെട്ടിട്ടുണ്ട്.
അസുഖ ബാധിതരായ ആൾക്കാരുടെ വീഡിയോ സ്വന്തമായി ചെയ്ത് അതു സോഷ്യൽ മീഡിയയിലും മറ്റും ഷെയർ ചെയ്തു നിരവധി പേരുടെ ജീവിതത്തിന് വെളിച്ചം പകരാൻ കഴിഞ്ഞു.
സോഷ്യൽ വർകിൽ ഇന്ത്യൻ സ്റ്റാർ കമ്യൂണിറ്റി അവാർഡും കിട്ടിയിട്ടുണ്ട്. ഇൻഡ്യ ബുക് ഓഫ് റെകോർഡ്, ഏഷ്യ ബുക് ഓഫ് റെകോർഡ്, ബാലപ്രതിഭ അവാർഡ്, വേൾഡ് ജീനിയസ് അവാർഡ്, കലാം വേൾഡ് റെകോർഡ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. തൈകോണ്ടോയിൽ നാഷണൽ ഗോൾഡ് മെഡൽ ജേതാവാണ്. രണ്ടു ഷോർട് ഫിലിമുകളിൽ അഭിനയിച്ച് അഭിനയ മികവും തെളിയിച്ചിട്ടുണ്ട്.
അനയ് ശിവനോടൊപ്പം മാതാപിതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, Kasaragod, News, Press Club, Press meet, Honoured, Charity-fund, Award, Video, Charitable work at an early age; Honorary Doctorate for Anay Sivan