Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനമൈത്രി പൊലീസും വനിതാ ശിശു വികസന വകുപ്പും ചില്‍ഡ്രന്‍സ് ഹോമില്‍ പുതുവത്സരത്തില്‍ കുട്ടികള്‍ക്കൊപ്പം സംഘടിപ്പിച്ച പരിപാടി വേറിട്ടതായി; പഠിച്ചു വളരണമെന്ന് കുട്ടികളോട് ജില്ലാ ജഡ്ജ്

Celebrated New Year at Children's Home#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (my.kasargodvartha.com 01.01.2022) മേല്‍പറമ്പ് ജനമൈത്രി പൊലീസും വനിതാ ശിശു വികസന വകുപ്പും പരവനടുക്കം സര്‍കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പുതുവത്സരത്തില്‍ കുട്ടികള്‍ക്കൊപ്പം പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികള്‍കൊണ്ട് ചടങ്ങ് വേറിട്ടതായി. കേകും മുറിച്ചു.
 
Celebrated New Year at Children's Home

മേല്‍പറമ്പിലെ ജിന്‍ഷാക് ടൈലേര്‍സ് ഉടമ എം എം ഹംസയാണ് കുട്ടികള്‍ക്ക് പുതുവത്സര വസ്ത്രവും സമ്മാനങ്ങളും കേകും വിഭവ സമൃദമായ ഭക്ഷണവും ഒരുക്കി കൊടുത്തത്. കുട്ടികള്‍ പഠിച്ചു വളര്‍ന്ന് ഉന്നത സ്ഥാനങ്ങളില്‍ എത്തണമെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍ ഉപദേശിച്ചു. ഇക്കാര്യത്തില്‍ എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹംസ ജനമൈത്രി പൊലീസ് അഭ്യര്‍ഥിച്ചപ്പോള്‍ തന്നെ ഈ ഉദ്യമം ഏറ്റെടുക്കാന്‍ മുന്നോട്ട് വരികയായിരുന്നു. സംസ്ഥാനത്ത് തന്നെ പൊലീസ് സേനയ്ക്ക് യൂനിഫോം തയ്ച്ച് നല്‍കുന്നതിൽ ശ്രദ്ധേയനായ ഇദ്ദേഹം ലോക്ഡൗണ്‍ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രസംഗങ്ങളില്‍ എടുത്ത് പറഞ്ഞു. ഏതുകാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഹംസയുടെ പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിയാറില്ല.

ചടങ്ങിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. മണിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് പുതുവത്സര സമ്മാനം വിതരണം ചെയ്തു. മേല്‍പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ഉത്തംദാസ് സ്വാഗതം പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി എ ബിന്ദു, ജനമൈത്രി നോഡല്‍ ഓഫീസര്‍ കൂടിയായ ഡി വൈ എസ് പി യു പ്രേമന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി മെമ്പര്‍ അഡ്വ. എ കെ റിയ, ചട്ടഞ്ചാല്‍ പി എച് സിയിലെ ഡോ. അബ്ദുല്‍ ഖാദര്‍, എം എം ഹംസ, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ ഗോവിന്ദന്‍, ടി രജീഷ്, മേല്‍പറമ്പ് എസ് ഐ ജയചന്ദ്രന്‍, വിജയന്‍ മാസ്റ്റര്‍, ചൈല്‍ഡ് സൂപ്രണ്ട് ടി കെ ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Melparamba, Children, New year, Celebration, Programme, Police, Celebrated New Year at Children's Home.
< !- START disable copy paste -->

Post a Comment