ഫേസ്ബുക് അകൗണ്ടിൽ നിന്നും കരസ്ഥമാക്കിയ ഉദ്യോഗസ്ഥയുടെ ഫോടോ മോർഫ് ചെയ്ത്, അഭിലാഷ് ഇയാളുടെ വ്യാജ ഫേസ്ബുക് അകൗണ്ടിലും 'മല്ലു ചേച്ചി' എന്ന അശ്ലീല ഫേസ്ബുക് പേജ് വഴിയും പ്രചരിപ്പിച്ചെന്നാണ് കേസ്. ഫേസ്ബുക്, ഗൂഗ്ൾ, ജിയോ അധികൃതരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐ ഡി, ഐ പി അഡ്രസ്, മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. അഭിലാഷ് ഉപയോഗിച്ച ഡിവൈസുകളും പൊലീസ് പിടിച്ചെടുത്തു.
ഈ ചിത്രം ഷെയർ ചെയ്യുകയും അശ്ലീല കമൻറുകൾ പോസ്റ്റ് ചെയ്‌തെന്നുമാണ് ബാബുവിനെതിരെയുള്ള കുറ്റം. സിറ്റി പൊലീസ് കമീഷനർ ഐ ജി ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശ പ്രകാരം സിറ്റി സൈബർ സ്റ്റേഷൻ ഡി വൈ എസ് പി ടി ശ്യാംലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ് എസ് പി, എസ് ഐ മനു ആർ ആർ, പൊലീസ് ഓഫീസർമാരായ വിനീഷ് വി എസ്, സമീർഖാൻ എ എസ്, മിനി എസ് . എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Keywords: Thiruvananthapuram, Kasaragod, Kerala, News, Arrest, Social-Media, Police, Government, Worker, Photo, Facebook, FB Post, Morphed Image, Case of creating morphing image of a top government official and spread it through fake Facebook account; young man arrested.