Join Whatsapp Group. Join now!
Aster MIMS 10/10/2023

'കാരവാന്‍ ടൂറിസം’ ബേക്കലിലും; ബീച് പാര്‍കിന്റെ നവീകരണ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും; പ്രഖ്യാപനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

Caravan Tourism will also be implemented in Bekal #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 29.01.2022) കേരള ടൂറിസം വകുപ്പിന്റെ നൂതന പദ്ധതിയായ ‘കാരവാന്‍ ടൂറിസം’ ബേക്കലിലും നടപ്പിലാക്കും. ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ (ബി ആര്‍ ഡി സി യുടെ) പ്രവര്‍ത്തനം അവലോകനം ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതാണിക്കാര്യം.
   
Kerala, Kasaragod, Bekal, News, Top-Headlines, Tourism, Pinarayi-Vijayan, Panchayath, Minister, Resort, PA Mohammed Riyas, Caravan Tourism will also be implemented in Bekal.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ അതുല്യമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നതാണ് കാരവാന്‍ ടൂറിസം. ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കും. രണ്ട് പേർക്കും നാല് പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും.

ബേക്കല്‍ ബീച് പാര്‍കിന്റെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ റിസോര്‍ട് സൈറ്റില്‍ ഇകോ ടൂറിസത്തില്‍ അധിഷ്ഠിതമായ പദ്ധതി നടപ്പിലാക്കും. ബിആര്‍ഡിസിക്ക് സ്വന്തമായ ഓഫീസ് നിര്‍മിക്കും. കോട്ടപ്പുറത്ത് ഹൗസ്‌ബോട് ഹബും ഫെസിലിറ്റി സെന്ററും സജ്ജമാക്കും. ഹെലി ടൂറിസം പദ്ധതിക്കാവശ്യമായ ഹെലിപോര്‍ട് നിര്‍മിക്കും. തച്ചങ്ങാട് സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കും. പ്രസ്തുത കേന്ദ്രം വെഡിംഗ് ടൂറിസം, കരകൗശല വസ്തുക്കളുടെ വിപണന കേന്ദ്രം, തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും. ടൂറിസം രംഗത്തേക്ക് വരുന്ന സംരംഭകര്‍ക്ക് പ്രോല്‍സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

യോഗം ബിആര്‍ഡിസിയുടെ നിലവിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്തു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെയും സമയന്ധിതമായും തീര്‍ക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. മുടങ്ങിക്കിടക്കുന്ന റിസോര്‍ടുകളുടെ നിര്‍മാണം പുനരാരംഭിക്കുകയോ, പുതിയ സംരംഭകരെ കണ്ടെത്തുകയോ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിനോദസഞ്ചാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറി ഡോ. വേണു വി, ഡയറക്ടര്‍ കൃഷ്ണ തേജ, ബിആര്‍ഡിസി മാനജിംഗ് ഡയറക്ടര്‍ ഷിജിന്‍ പി എന്നിവര്‍ സംസാരിച്ചു. മറ്റു ഉന്നതതല വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

Keywords: Kerala, Kasaragod, Bekal, News, Top-Headlines, Tourism, Pinarayi-Vijayan, Panchayath, Minister, Resort, PA Mohammed Riyas, Caravan Tourism will also be implemented in Bekal.

< !- START disable copy paste -->

Post a Comment