കാറും ടിപെറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മംഗ്ളുറു: (www.kasargodvartha.com 15.01.2022) ഹാസൻ ജില്ലയിലെ ചന്നരായ പട്ടണത്തിൽ ടിപെർ ലോറിയും കാറും കൂട്ടിയിടിച്ച് ദക്ഷിണ കന്നഡ ജില്ലക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പുത്തൂർ ഈശ്വരമംഗളയിലെ ദേവിപ്രസാദ് ഷെട്ടി (33), കൊൾനാട് ബരെബെട്ടു കെളഗിനയിലെ സുദർശൻ (32) എന്നിവരാണ് മരിച്ചത്.
                    
Mangalore, Karnataka, News, Accident, Top-Headlines, Accidental Death, Death, Tipper lorry, Car, Puthur, Youth, Car and tipper collided; two died.

ബെംഗ്ളൂറിൽ സ്വകാര്യ ഐ ടി കംപനിയിൽ ജോലിചെയ്യുകയായിരുന്നു ദേവിപ്രസാദ്. സുദർശൻ മുഡിപ്പ് ഇൻഫോസിസ് കംപനിയിലും.സുഹൃത്തുക്കളായ ഇരുവരും നേരത്തെ ഒരേ കംപനിയിൽ ജോലി ചെയ്തിട്ടുണ്ട്.

ദേവിപ്രസാദിന്റെ ഭാര്യയുടെ കന്നിപ്രസവം അടുത്തതിനാൽ ലീവെടുത്ത് നാട്ടിലേക്ക് വരും വഴിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.

Keywords: Mangalore, Karnataka, News, Accident, Top-Headlines, Accidental Death, Death, Tipper lorry, Car, Puthur, Youth, Car and tipper collided; two died.


< !- START disable copy paste -->

Post a Comment

Previous Post Next Post