city-gold-ad-for-blogger

കോട്ടയത്ത് നവവധുവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

കോട്ടയം: (www.kasargodvartha.com 10.01.2022) മുണ്ടക്കയത്ത് നവവധുവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്. പുഞ്ചവയലിലെ സ്വന്തം വീട്ടില്‍വച്ചായിരുന്നു സംഭവം. 

കോട്ടയത്ത് നവവധുവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. 

കോവിഡ് പരിശോധനകള്‍ നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Keywords: News, Kerala, State, Kottayam, Dead body, Death, Top-Headlines, Police, Bride, Bride found dead in Kottayam 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia