ബെംഗ്‌ളൂറില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് ഐടി ജീവനക്കാരായ 4 മലയാളികള്‍ക്ക് ദാരുണാന്ത്യം

ബെംഗ്‌ളൂറു: (www.kasargodvartha.com 08.01.2022) ബെംഗ്‌ളൂറില്‍ വാഹനാപകടത്തില്‍ ഐടി ജീവനക്കാരായ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഇലക്ട്രോണിക് സിറ്റിക്കടുത്ത് നടന്ന അപകടത്തില്‍ കൊച്ചി, പാലക്കാട് സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ബെംഗ്‌ളൂറു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങള്‍ ഒന്നിച്ച് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 

കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹ് മദ് ഫാദില്‍, ബെംഗ്‌ളൂറില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ ശില്‍പ, പാലക്കാട് സ്വദേശി അപര്‍ണ എന്നിവരാണ് മരിച്ചത്.

News, National, India, Accident, Accidental Death, Top-Headlines, Bengaluru: 4 techies dead in Nice Road pile-up


ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ ലോറിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. അമിത വേഗതയില്‍ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

മറ്റു രണ്ട് കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: News, National, India, Accident, Accidental Death, Top-Headlines, Bengaluru: 4 techies dead in Nice Road pile-up

Post a Comment

Previous Post Next Post