മംഗ്ളുറു: (www.kasargodvartha.com 14.01.2022) കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമറുല്ല ബാസിത് പ്രാക്തന ഗോത്ര വര്‍ഗമായ കൊറഗ വിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തി 'കൊറഗജ്ജ'യെ നവവര വേഷമാക്കിയതിന്റെ പൊല്ലാപ്പ് അടങ്ങുന്നില്ല. മുസ്ലീങ്ങളെ ഗുജറാത് വംശഹത്യ ഓര്‍മപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥന്‍ രംഗത്തുവന്നതും ഇയാൾക്കെതിരെ നടപടിയുണ്ടാവുമെന്ന ബാങ്ക് അധികൃതരുടെ പ്രതികരണവുമാണ് ഒടുവിലത്തെ സംഭവം.
വരനെതിരെ കര്‍ണാടക വിട് ള പൊലീസ് കേസെടുക്കുകയും സുഹൃത്തുക്കളായ അഹ് മദ് മുജ് തബ് (28), മൊയ്തീന്‍ മുനിസ് (19) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും മതനേതൃത്വം പരസ്യമായി മാപ്പുപറയണം എന്ന ആവശ്യം ഉയര്‍ത്തുകയാണ് ഹിന്ദുത്വ സംഘടനകള്‍. അതിനിടെയാണ് ഫെഡെറല്‍ ബാങ്ക് കര്‍ണാടക ബിസിനസ് മേധാവിയായി ജോലി ചെയ്യുന്ന വിഷ്ണു പ്രസാദിന്റെ ഫേസ്ബുക് പോസ്റ്റ്.
കൊറഗജ്ജയെ അപമാനിച്ച സംഭവം പരാമര്‍ശിച്ച ശേഷം പ്രസാദ് ഇങ്ങനെ കുറിച്ചു: 'ഓര്‍മയുണ്ടോ, ഗുജറാത് വംശഹത്യ? നമ്മുടേത് കൃഷ്ണ തത്വശാസ്ത്രം. അവരില്‍ നിന്ന് ആയിരം അടി കിട്ടുമ്പോള്‍ നല്‍കുന്ന തിരിച്ചടിയുണ്ടല്ലോ, അത് ഗോധ്ര മോഡല്‍ ആയിരിക്കും. പിന്നെ 20 വര്‍ഷത്തേക്ക് അവര്‍ അനങ്ങില്ല. ഇത് വിട്ളയിലോ മംഗ്ളൂറിലോ ഒതുങ്ങുന്നതല്ലെന്ന് ഞാന്‍ കരുതുന്നു'.
അതേസമയം ഫെഡെറല്‍ ബാങ്ക് അധികൃതര്‍ അവരുടെ നയവുമായി പൊരുത്തപ്പെടുന്നതല്ല വിഷ്ണു പ്രസാദിന്റെ പോസ്റ്റ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവും എന്നും അറിയിച്ചു. അതിനിടെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ വിഷ്ണു പ്രസാദിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ വിട്ല പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ബണ്ട് വാള്‍ താലൂക് പരിധിയിലെ വിവാഹത്തിലാണ് ഈ മാസം ആറിന് രാത്രി വിവാദ വേഷത്തില്‍ വരന്‍ എത്തിയത്.
Keywords: News, Bank, Social-Media, Mangalore, Murder, Police, Remembering, Top-Headlines, Karnataka, Marriage, Kasaragod, Kerala, Kumbala, Bank assures action against its officer who called for Muslim genocide.