Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂട്ടുകാരികളായ രണ്ട് പെൺകുട്ടികളെ പ്രണയം നടിച്ച് സർകാരിൻ്റെ താമസസ്ഥലത്ത് കയറി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Assault complaint; two arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.01.2022) ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂട്ടുകാരികളായ രണ്ട് പെൺകുട്ടികളെ പ്രണയം നടിച്ച് സർകാരിൻ്റെ താമസസ്ഥലത്ത് കയറി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇടുക്കി ജില്ലയിലെ സുധീഷ് (22), രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനീത് (19) എന്നിവരെയാണ് ഹൊസ്ദുർഗ്ഗ് സി ഐ, കെ പി ഷെനിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റിലായത്.

 
Kerala, Kanhangad, Kasaragod, News, Top-Headlines, Assault, Complaint, Police-station, Hosdurg, Case, Police, Court, Man, Remand, Assault complaint; two arrested.

  

പീഡനം സംബന്ധിച്ച പരാതിയെ തുടർന്ന് കേസെടുത്തയുടൻ ഹൊസ്ദുർഗ് എസ് ഐ കെ പി സതീഷും സംഘവും ഇടുക്കിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് സുധീഷിനെ പിടികൂടാൻ കഴിഞ്ഞത്. ഇതിനുപിന്നാലെയാണ് സി ഐ ഷൈനും സംഘവും പുനീതിനെയും അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് ഇരുവരും പെൺകുട്ടികളുടെ താമസസ്ഥലത്ത് ചെന്ന് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പുനീത് ബന്ധുവായ പെൺകുട്ടിയുമായി നേരത്തെ പ്രണയം നടിച്ചാണ് പീഡിപ്പിച്ചതെന്നും ഈ കുട്ടിയുടെ കൂട്ടുകാരി സുധീഷുമായി ഫേസ്ബുകിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

പിന്നീട് പുനീതും സുധീഷും തമ്മിൽ പരിചയത്തിലായതോടെയാണ് ഇരുവരും ഒരുമിച്ച് ചെന്ന് സർകാരിൻ്റെ താമസസ്ഥലത്തുവെച്ച് വീണ്ടും പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പറയുന്നത്. പെൺകുട്ടികൾ തന്നെയാണ് ഈകാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കൾക്കുമെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തത്.

അറസ്റ്റിലായ യുവാക്കളെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. യുവാക്കളുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Keywords: Kerala, Kanhangad, Kasaragod, News, Top-Headlines, Assault, Complaint, Police-station, Hosdurg, Case, Police, Court, Man, Remand, Assault complaint; two arrested.



< !- START disable copy paste -->

Post a Comment