മൂന്ന് മാസം ഗർഭിണിയായ ഭാര്യയുടെ പരാതിയിലാണ് കേസ് റെജിസ്റ്റർ ചെയ്തത്. 2020 സെപ്റ്റംബർ 30നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസം മുതൽ ഭർത്താവ് തന്നെ ശാരീരികവും മാനസീകമായും പീഡിപ്പിച്ചു വന്നതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏതാനും ദിവസം മുമ്പ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നും പറയുന്നു. തുടർന്ന് സ്വന്തം വീട്ടിൽ പോയശേഷമാണ് ഭർത്താവിനെതിരെ ഇവർ പൊലീസിൽ പരാതി നൽകിയത്.
മാസങ്ങൾക്ക് മുമ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ അഭീഷ് ബാബു പോക്സോ നിയമപ്രകാരം അറസ്റ്റിലാവുകയും മൂന്നുമാസത്തോളം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ഇയാൾ ഭാര്യയെ ക്രൂരമായ പീഡനത്തിനിരയാക്കിയതെന്നാണ് പറയുന്നത്.
Keywords: Rajapuram, Kasaragod, Kerala, Assault, Youth, Husband, Top-Headlines, Case, Complaint, Wedding, Remand, Molestation, Assault complaint; police registered case.