കണ്ണൂർ ജില്ലയിലെ 23 കാരിയുടെ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 30 കാരനായ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഡിസംബർ 25 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒന്നര വയസുള്ള മകളുടെ പിതൃത്വത്തിൽ സംശയം തോന്നി ഭർത്താവ് കുഞ്ഞിനേയും യുവതിയെയും മർദിക്കുന്നത് പതിവാണെന്നും ഇതോടെ ഇവർ പൊലീസിൽ പരാതിയുമായി എത്തുകയുമായിരുന്നുവെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Nileshwaram, Complaint, Baby, Father, Youth, Case, Kannur, Police, Hosdurg, Investigation, Assault complaint; Police case against young man.