Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്തിൽ വീടിന്റെ കാര്യങ്ങൾ അറിയാനെത്തിയ യുവതിയിൽ നിന്ന് ഫോൺ നമ്പർ കൈക്കലാക്കി പരിചയത്തിലായി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജീവനക്കാരൻ റിമാൻഡിൽ

Assault case; young man remanded#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.01.2022) വിവാഹവാഗ്ദാനം നൽകി 25 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പഞ്ചായത്ത് ജീവനക്കാരനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്തിൽ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് ആയി ജോലിചെയ്തുവരികയായിരുന്ന മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭിജിത് (28) ആണ് അറസ്റ്റിലായത്.

 
Kasaragod, Kerala, News, Trophy, Panchayath, Molestation, Arrest, Remand, Police, Case, Complaint, Woman, Manjeshwaram, Government, Mobile-Phone, Youth, Assault case; young man remanded.



മാതാവിന് സർകാർ അനുവദിച്ച വീടിന്റെ കാര്യങ്ങൾ അറിയാൻ പഞ്ചായത്തിൽ എത്തിയ യുവതിയിൽ നിന്ന് മൊബൈൽ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം നിരന്തരം ഫോൺ വിളിച്ച് പരിചയത്തിലാവുകയും വിവാഹവാഗ്ദാനം നൽകി 2020 ഏപ്രില്‍ 24 മുതല്‍ 2021 മേയ് 29 വരെ പല സ്ഥലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

എന്നാൽ പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നാണ് പറയുന്നത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിജിതിനെ പിടികൂടിയത്.


Keywords: Kasaragod, Kerala, News, Trophy, Panchayath, Molestation, Arrest, Remand, Police, Case, Complaint, Woman, Manjeshwaram, Government, Mobile-Phone, Youth, Assault case; young man remanded.


< !- START disable copy paste -->

Post a Comment