മാതാവിനെ കൊന്നതടക്കം അഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ കോടതി വാറന്റും ഉണ്ടായിരുന്നു. ഇയാൾ മോഷണം നടത്തുന്നതിന്റെയും രാത്രിയിൽ വാക്കത്തിയുമായി നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ കേസുകളിൽ പെട്ടവരുടെ നിലവിലുള്ള പശ്ചാത്തലം പരിശോധിക്കുന്നതിനായുള്ള ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രംഗപ്പ നായികിനെ പിടികൂടാൻ താമസ സ്ഥലത്ത് ചെന്നത്.
ഇതിനിടെ ഇയാൾ പൊലീസുകാരെ വടി കൊണ്ട് അടിക്കുകയും കടിച്ച് മുറിവേൽപ്പിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിശ്രമത്തിനൊടുവിൽ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ബദിയടുക്ക എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Badiyadukka, Kasaragod, Kerala, News, Attack, Crime, Top-Headlines, Police, Remand, Accuse, Case, Court, Criminal-gang, Arrest, Accused in several cases assault police; 4 people injured.