സമീപ പ്രദേശത്തെ മൂന്നു ആശുപത്രികളിലായി പരിക്കേറ്റവരെ എത്തിച്ചെങ്കിലും ഏഴുപേര്‍ മരിച്ചു. ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമലാ ബില്‍ഡിങിലാണ് തീപിടുത്തമുണ്ടായത്. ഫ് ളാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പഡ്നേകര്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. 13 ഫയര്‍ എന്‍ജിനുകളും ഏഴ് വാടെര്‍ ജെടികളും ഉള്‍പെടെയുള്ളവയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലെവല്‍ മൂന്ന് കാറ്റെഗറിയില്‍പെടുന്ന തീപിടുത്തമാണ് ഫ് ളാറ്റില്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, Top-Headlines, Fire, Death, Injured, Hospital, 7 Dead, more Injured In Huge Fire At Mumbai High-Rise.