Join Whatsapp Group. Join now!
Aster MIMS 10/10/2023

മീന്‍ വണ്ടി വിളക്ക് തൂണിലിടിച്ചു മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

6 injured in Kalanadu accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (www.kasargodvartha.com 19.01.2022) മീന്‍ വണ്ടി വിളക്ക് തൂണിലിടിച്ചു മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കളനാട് ടൗണില്‍ ബുധനാഴ്ച പുലര്‍ചെ 4.30 മണിയോടെയായിരുന്നു അപകടം. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ദൃഷ്‌സാക്ഷികള്‍ പറഞ്ഞു.
മംഗ്‌ളൂറില്‍ നിന്ന് ജോലി കഴിഞ്ഞ് നീലേശ്വരം മടക്കരയിലേക്ക് പോകുന്നവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പൊലീസും ഫയര്‍ ഫോര്‍സും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഏറെ പണിപെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Kalanad, News, Kerala, Injured, Accident, Kasaragod, Driver, Police, Top-Headlines, Hospital, 5 injured in Kalanadu accident.

ഡ്രൈവര്‍ അഫ്‌നാസ്, ശംസുദ്ദീന്‍, കൃഷ്ണന്‍, മണികണ്ഠന്‍, സലീം, നാസര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെല്ലാം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kalanad, News, Kerala, Injured, Accident, Kasaragod, Driver, Police, Top-Headlines, Hospital, 5 injured in Kalanadu accident.

Post a Comment