Join Whatsapp Group. Join now!
Aster MIMS 10/10/2023

അബുദബിയിലെ സ്ഫോടനങ്ങളിൽ മരിച്ച മലയാളി ഉൾപെടെ രണ്ട് ഇൻഡ്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഇൻഡ്യൻ എംബസി; പരിക്കേറ്റവരിലും 2 ഇൻഡ്യക്കാർ

2 Indians Killed In Abu Dhabi Blasts#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബൂദബി: (www.kasargodvartha.com 18.01.2022) അബുദബിയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനങ്ങളിൽ മരിച്ച രണ്ട് ഇൻഡ്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരിക്കയാണെന്ന് യുഎഇയിലെ ഇൻഡ്യൻ എംബസി അറിയിച്ചു. കൊല്ലപ്പെട്ട രണ്ട് ഇൻഡ്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരിൽ രണ്ട് പേർ ഇൻഡ്യക്കാരാണ്. പാകിസ്താൻ സ്വദേശിയാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാൾ.

   
Abudhabi, Gulf, News, Top-Headlines, Death, Attack, UAE, Investigation, India, 2 Indians Killed In Abu Dhabi Blasts.



സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം യമനിലെ ഹൂതികൾ ഏറ്റെടുത്തിരുന്നു. ഡ്രോണുകളാണ് സ്ഫോടനത്തിന് കാരണമെന്ന് അബുദബി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിൽ എണ്ണക്കമ്പനിയായ അഡ്നോകിന്റെ സംഭരണശാലകൾക്ക് സമീപമുള്ള വ്യാവസായിക മേഖലയിൽ മൂന്ന് ഇന്ധന ടാങ്കെർ ട്രകുകൾ പൊട്ടിത്തെറിച്ചതായും പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമാണ സ്ഥലത്ത് തീപിടുത്തമുണ്ടായതായും അബുദബി പൊലീസ് അറിയിച്ചിരുന്നു.

യുഎഇയുടെ കപ്പൽ ഹൂതികൾ പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് അബുദബിയിലെ സംഭവം. യുഎൻ സുരക്ഷാ സമിതി കപ്പൽ പിടിച്ചെടുത്തതിനെ അപലപിക്കുകയും കപ്പലിനെയും ജീവനക്കാരെയും ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യു എ ഇക്ക് നേരെ ആദ്യമായാണ് ഇത്തരമൊരു നീക്കം ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംഭവത്തെ കുറിച്ച് യു എ ഇ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Keywords: Abudhabi, Gulf, News, Top-Headlines, Death, Attack, UAE, Investigation, India, 2 Indians Killed In Abu Dhabi Blasts.


< !- START disable copy paste -->

Post a Comment