Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു വയസും 10 മാസവും മാത്രം പ്രായമുള്ള കാസർകോട്ടെ ഷാന്‍വിക കടന്നുകയറിയത് ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സിലേക്ക്; കുഞ്ഞുകഴിവുകള്‍ക്ക് അംഗീകാരം

1.5-year-old enter into India Book of Records#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (www.kasargodvartha.com 28.01.2022) വ്യത്യസ്തമായ കഴിവുകൾ കൊണ്ട് അത്ഭുതപ്പെടുത്തി ഒരു വയസും 10 മാസവും മാത്രം പ്രായമുള്ള ഷാന്‍വിക മോള്‍ കടന്നുകയറിയത് ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സിലേക്ക്. യൂട്യൂബ് തമ്പ്‌നയില്‍ കണ്ടാല്‍ ഏത് പാട്ടാണെന്ന് ഷാന്‍വിക തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദവും അനുകരിക്കും. ചെര്‍ക്കള വി കെ പാറയിലെ ജയേഷ് - ബിന്ദുജ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.

  
Cherkala, Kasaragod, Kerala, News, Top-Headlines, Recognition, Award, Social-Media, Information, 1.5-year-old enter into India Book of Records.



തന്റെ വാക്ചാതുര്യതയാലും കുഞ്ഞറിവുകള്‍ കൊണ്ടും വിസ്മയം പകരുന്ന ഷാന്‍വിക ഇൻഗ്ലീഷിലും മലയാളത്തിലും മാസങ്ങളുടെ പേരുകള്‍ തെറ്റ് കൂടാതെ ഉച്ചരിക്കും. ഇൻഗ്ലീഷ് അക്ഷരമാലയും മനപ്പാഠമാണ്. ഇൻഗ്ലീഷിലും മലയാളത്തിലും എണ്ണുവാനും സാധിക്കും. ജികെ ചോദ്യോത്തരങ്ങളും, ശരീരഭാഗങ്ങളുടെ പേരുകളും മനപ്പാഠവുമാണ്. ഈ കഴിവുകളെല്ലാം പരിഗണിച്ചാണ് ഷാന്‍വികയ്ക്ക് ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സ് അംഗീകാരം ലഭിച്ചത്.

അച്ഛച്ചന്‍ കെ രാജേഷ്, അച്ഛമ്മ ഉഷ കുമാരി, വല്യച്ഛന്‍ ടി കൃഷ്ണന്‍ നായര്‍, അമ്മൂമ്മ പദ്മിനി, മൂത്തമ്മ ഇന്ദു, അമ്മാവന്‍ കൃഷ്ണദാസ്, ഇളയച്ഛന്‍മാരായ വിനീഷ്, ജനിഷ് എന്നിവര്‍ ഷാന്‍വികയുടെ കഴിവുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. അത്ഭുതപ്പെടുത്തുന്ന കുഞ്ഞു കഴിവുകളുമായി നാട്ടിലും വീട്ടിലും ഇപ്പോള്‍ താരമാണ് ഷാന്‍വിക.

Keywords: Cherkala, Kasaragod, Kerala, News, Top-Headlines, Recognition, Award, Social-Media, Information, 1.5-year-old enter into India Book of Records.


< !- START disable copy paste -->

Post a Comment