Join Whatsapp Group. Join now!
Aster MIMS 10/10/2023

'മിന്നല്‍ മുരളി'യുടെ സൂപെര്‍ഹീറോ കഴിവുകള്‍ അളക്കാന്‍ എത്തിയത് സാക്ഷാല്‍ യുവരാജ് സിങ്; വീഡിയോ വൈറല്‍

Yuvraj Singh Puts Minnal Murali To The Test #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com 23.12.221) ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസിന്റെ സൂപെര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'യുടെ പുതിയ പ്രമോഷണല്‍ വീഡിയോ പുറത്തിറക്കി. നേരത്തെ സൂപെര്‍ഹീറോ ടെസ്റ്റിന് എത്തുന്ന മിന്നല്‍ മുരളിയുടെ വീഡിയോ ഈയിടെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരുന്നു. അമേരികന്‍ സൂപെര്‍ഹീറോ ആകുന്നതിന് റെസ്‌ലിങ് താരം ദി ഗ്രേറ്റ് ഖാലിയുടെ ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ ആണ് പുറത്തുവിട്ടത്. 

ഇത്തവണ 'മിന്നല്‍ മുരളി'യുടെ സൂപെര്‍ഹീറോ കഴിവുകള്‍ അളക്കാനെത്തിയത് ഇന്‍ഡ്യന്‍ ക്രികെറ്റര്‍ സാക്ഷാല്‍ യുവരാജ് സിങ്. മിന്നല്‍ മുരളി അടിക്കുന്ന ഓരോ സിക്‌സും കൊല്‍കത, അബൂദബി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്നുവീഴുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Yuvraj Singh Puts Minnal Murali To The Test

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'മിന്നല്‍ മുരളി' ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. വീകെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്. ഡിസംബര്‍ 16ന് ചിത്രത്തിന്റെ പ്രീമിയര്‍ ജിയോ മാമി ഫെസ്റ്റിവലില്‍ വച്ച് നടത്തിയിരുന്നു.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Yuvraj Singh Puts Minnal Murali To The Test 

< !- START disable copy paste -->

Post a Comment