Join Whatsapp Group. Join now!
Aster MIMS 10/10/2023

'കാസര്‍കോട് മെഡികല്‍ കോളജില്‍ ഒപി തുടങ്ങുമെന്ന മന്ത്രിയുടെ വാക്ക് പാഴ് വാക്കായി'; കോവിഡ് കാലത്ത് നിയമിച്ചവരെയടക്കം സ്ഥലം മാറ്റുന്നു; യൂത് കോണ്‍ഗ്രസ് സമരത്തിലേക്ക്, 13ന് സംരക്ഷണ യുവജന കവചം തീര്‍ക്കും

ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് Kasaragod, News, Kerala, Top-Headlines, Youth-Congress, Strike, Medical College, Covid 19, Inauguration, Patient
കാസര്‍കോട്: (www.kasargodvartha.com 11.12.2021) ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡികല്‍ കോളജില്‍ ഒപി തുടങ്ങുമെന്ന മന്ത്രിയുടെ വാക്ക് പാഴ് വാക്കായി. ഇതിനെതിരെ യൂത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കി.

ആരോഗ്യ മേഖലയില്‍ ജില്ല അതീവ ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴാണ് കോവിഡ് കാലത്ത് അതിര്‍ത്തികള്‍ കൊട്ടിയടയ്ക്കപ്പെടക്കുകയും നിരപരാധികളായ പാവപ്പെട്ട രോഗികള്‍ പിടഞ്ഞ് മരിക്കുകയും ചെയ്തപ്പോള്‍ യുഡിഎഫ് സര്‍കാരിന്റെ കാലത്ത് ജില്ലയ്ക്ക് അനുവദിച്ച മെഡികല്‍ കോളജില്‍ കോവിഡ് കാലത്ത് ചികിത്സ ആരംഭിക്കുകയും ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്‌തെന്ന് ജില്ലാ യൂത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു
 
Youth Congress to direct strike

എന്നാല്‍ ഇപ്പോള്‍ ഒപി ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ബാക്കിയാക്കി ഉള്ള ജീവനക്കാരെ കൂടി ജില്ലയില്‍ നിന്നും സ്ഥലംമാറ്റി മറ്റു ജില്ലകളിലേക്ക് കൊണ്ട് പോവുകയാണ്. ഡിസംബര്‍ ആദ്യവാരം ഒപി ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായിരിക്കുകയാണ്.

കാസര്‍കോട് ജില്ലയിലെ രോഗികളോടുള്ള ഈ ക്രൂരതയ്ക്കെതിരെ യൂത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുകയാണ്. ഡിസംബര്‍ 13 ന് രാവിലെ 11.30 മണിക്ക് യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ഉക്കിനടുക്ക മെഡികല്‍ കോളജിന് മുന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തികൊണ്ട് മെഡികല്‍ കോളജ് സംരക്ഷണ യുവജന കവചം തീര്‍ക്കും.

സമരം ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ അദ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡിഎംഒ ഓഫീസ് മാര്‍ച് ഉള്‍പെടെ സംഘടിപ്പിക്കുമെന്നും ഒപി ആരംഭിച്ച് മെഡികല്‍ കോളജിന്റെ സമ്പൂര്‍ണ പ്രവര്‍ത്തനം ആരംഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ അറിയിച്ചു.
Keywords: Kasaragod, News, Kerala, Top-Headlines, Youth-Congress, Strike, Medical College, Covid 19, Inauguration, Patient, Youth Congress to direct strike

Post a Comment