ചന്തേര: (www.kasargodvartha.com 03.12.2021) വിവാഹ ശേഷം കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ഭർത്താവും ഭർതൃമാതാവും ശാരീരികവും മാനസികവുമായും പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ പഞ്ചായത്ത് പരിധിയിലെ ജുവൈരിയ (29) യുടെ പരാതിയിലാണ് ഭർത്താവ് പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അൻവർ സാദത്, മാതാവ് ആഇശ എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തത്.
2015 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് 10 പവൻ സ്വർണാഭരണങ്ങൾ നൽകുകയും വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
ഇവർക്ക് രണ്ടു മക്കളുണ്ട്. ചന്തേര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kerala, News, Chandera, Kasaragod, Trikaripur, Pilicode, Top-Headlines, Woman, Case, House-wife, Husband, Wife, Police, Case, Young woman's complaint; Police registered case.
< !- START disable copy paste -->