കാഞ്ഞങ്ങാട്: (www.kasargodvartha.com 17.12.2021) അജ്ഞാത യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് ഇഖ്ബാൽ റെയിൽവേ ഗേറ്റിന് സമീപമാണ് 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉത്തരേന്ത്യൻ സംസ്ഥാനക്കാരിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നതെന്ന് ഹൊസ്ദുർഗ് സി ഐ ഷൈനും എസ് ഐ സതീഷും പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഉത്തരേന്ത്യക്കാർ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords : Kerala, Kanhangad, News, Top-Headlines, Found dead, Railway-track, Police, Young woman found dead.