Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

Young man died due to illness #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasaragodvartha.com 26.12.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. തളങ്കര പടിഞ്ഞാർ ഹൈദ്രോസ് ജുമാ മസ്ജിദിനടുത്തെ ഖമറുസ്സമാൻ (38) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ദുബൈയിലെ അൽ മനൽ സെന്റർ പെർഫ്യൂം കട ഉടമയായിരുന്നു.

Young man died due to illness, Kerala, News, Kasaragod, Thalangara, Treatment, Man, Death, Obituary, River, Wife.

ഖമറുസമാന്റെ രണ്ട് സഹോദരങ്ങളും നേരത്തെ അപ്രതീക്ഷിതമായി മരിച്ചിരുന്നു. സഹോദരൻ സൈനുദ്ദീൻ പടിഞ്ഞാർ പുഴയിൽ മുങ്ങിയും മറ്റൊരു സഹോദരൻ സലീം കുവൈറ്റിലും മരണപ്പെടുകയായിരുന്നു. വലിയൊരു സൗഹൃദ്‌ ബന്ധത്തിന് ഉടമയെ കൂടിയായിരുന്ന ഖമറുസ്സമാന്റെ മരണം നാടിന് നൊമ്പരമായി മാറി. ഭാര്യ എട്ട് മാസം ഗർഭിണി ആയിരിക്കെയാണ് ഇദ്ദേഹം വിടവാങ്ങുന്നത്.

മാഹിൻ വൈദ്യർ - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹന്ന സിറിൻ. മക്കൾ: ഹംദാൻ, ഖദീജ.

മറ്റുസഹോദരങ്ങൾ: സഫിയ, നൂർജഹാൻ.
ഖബറടക്കം മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Young man died due to illness, Kerala, News, Kasaragod, Thalangara, Treatment, Man, Death, Obituary, River, Wife.
< !- START disable copy paste -->

Post a Comment