കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർകിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച രാത്രി 9.45 ന് പടന്നക്കാട് നിന്നാണ് മുശ്താഖ് പിടിയിലായത്.
തൊണ്ടി സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് എൻ ഡി പി എസ് (നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകൊട്രോപിക് സബ്സ്റ്റന്‍സ് ആക്ട്)കേസ് റെജിസ്റ്റർ ചെയ്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ബിജോയ് ഇ കെ, എം വി സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ അപ്യാൽ, അജീഷ് സി, മനോജ് പി, മഞ്ജുനാഥൻ വി, മോഹനകുമാർ, ശൈലേഷ് കുമാർ ഡ്രൈവർ ദിജിത് എന്നിവരും ഉണ്ടായിരുന്നു.
Keywords: Young man arrested with MDMA, Kerala, News, Top-Headlines, Kanhangad, Kasaragod, Car, Drugs, Man, Arrest, Excise, Inspector, Anti narcotic.< !- START disable copy paste -->