Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് ഭാര്യ വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലീസ് പിടിയില്‍

ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്Kasaragod, News, Kerala, Killed, Arrest, Death, Police, Crime, Husband, Wife

കാസര്‍കോട്: (www.kasargodvartha.com 06.12.2021) ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയിലായി. ബേഡകം പെര്‍ളടുക്കം ടൗണില്‍ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന ഉഷ(35)യാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അശോകന്‍ ആണ് പൊലീസ് പിടിയിലായത്.  

ഭര്‍ത്താവാണ് കൊല നടത്തിയതെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. കൊപാതകത്തിനുശേഷം മുറി പൂട്ടി പോയ അശോകനെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ചെയാണ് സംഭവമെന്ന് കരുതുന്നു.

Kasaragod, News, Kerala, Killed, Arrest, Death, Police, Crime, Husband, Wife, Woman found dead in Kasargod; Man arrested

ശബരിമലയില്‍ പോകാന്‍ മാലയിട്ട അശോകന്‍ തിങ്കളാഴ്ച രാവിലെ ശരണം വിളിക്കാന്‍ ഭജന മന്ദിരത്തില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അശോകന്‍ സ്ഥലത്തില്ലാത്ത വിവരവും കൊലപാതകം നടന്ന സംഭവവും അറിഞ്ഞത്. 

ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതക കാരണം വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. അശോകന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.


Keywords: Kasaragod, News, Kerala, Killed, Arrest, Death, Police, Crime, Husband, Wife, Woman found dead in Kasargod; Man arrested

Post a Comment